Quantcast

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കരട് വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെ 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള സാധ്യത നിലനിൽക്കെയാണ് പ്രവാസി വോട്ടർമാരുടെ എണ്ണം കുറഞ്ഞത്

MediaOne Logo

Web Desk

  • Published:

    10 Nov 2018 2:21 AM GMT

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കരട് വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെ 
X

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെ മാത്രം .2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള സാധ്യത നിലനിൽക്കെയാണ് പ്രവാസി വോട്ടർമാരുടെ എണ്ണം കുറഞ്ഞത്. ഈ മാസം 15 ആണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തിയതി.

പുതുക്കിയ കരട് പട്ടിക അനുസരിച്ച 25065496 ആണ് കേരളത്തിലെ മൊത്തം വോട്ടർമാരുടെ എണ്ണം ഇതിൽ 23410 പേർ മാത്രമാണ് പ്രവാസി വിഭാഗത്തിലുള്ളത്. നവംബർ 15 നുള്ളിൽ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിനാണു അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. വിവിധ പ്രവാസി സംഘടനകളുടെ പ്രവർത്തനം കൊണ്ടുമാത്രമാണ് കുറച്ചു പേരെയെങ്കിലും പ്രവാസി വിഭാഗത്തുനിൽ കരട് പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചത്.

TAGS :

Next Story