Quantcast

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്;കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

പി.സി.സി അധ്യക്ഷൻ കമൽ നാഥ് ആണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുക. അതേസമയം ഛത്തീസ്ഗഡിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഇന്ന് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കും.

MediaOne Logo

Web Desk

  • Published:

    10 Nov 2018 2:04 AM GMT

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്;കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
X

കനത്ത പോരാട്ടത്തിനു വേദിയാകുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കോൺഗ്രസ് ഇന്ന് പുറത്തിറക്കും. പി.സി.സി അധ്യക്ഷൻ കമൽ നാഥ് ആണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുക. അതേസമയം ഛത്തീസ്ഗഡിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഇന്ന് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കും.

വചൻ പത്രിക എന്നാണ് കോൺഗ്രസ് പ്രകടനപത്രികക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ 15 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് ഫോണുകാർ നൽകുമെന്നാണ പ്രകടന പത്രികയിലെ പ്രധാന ഉറപ്പ്. ഭരണത്തിലെത്തിയാൽ വൈദ്യുതി ചാര്‍ജ് 50 ശതമാനം കുറയ്ക്കും. പാവങ്ങള്‍ക്ക് ബില്ല് അടക്കുന്നതില്‍ ഇളവു നല്‍കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. തൊഴില്‍, കാര്‍ഷിക മേഖല, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്കാണ് പാര്‍ട്ടി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതേസമയം സങ്കല്പ പത്ര എന്ന പേരിലാണ് ബി.ജെ.പി ചത്തീസ്ഗഡിൽ പ്രകടനപത്രിക ഇറക്കുന്നത്. കർഷകർ ,യുവാക്കൾ , കൃഷി എന്നിവയിൽ ഊന്നിയായിരിക്കും ബി.ജെ.പിയുടെ പ്രകടന പത്രിക എന്ന് കൃഷിമന്ത്രി ബ്രിഡ്ജ് മോഹൻ അഗ്രവാൾ പറഞ്ഞു. ബി.ജെ.പി ഛത്തീസ്ഗഡിൽ പ്രകടന പത്രിക തയ്യാറാക്കുന്നതിനായി നേരത്തെ പൊതുജന നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു

TAGS :

Next Story