ഉനയില്‍ ജാതി അധിക്ഷേപം ചോദ്യം ചെയ്ത മൂന്ന് ദളിതുകളെ മര്‍ദിച്ചു
സോമനാദ് ജില്ലയില്‍ ഉന ടൌണിനടുത്താണ് സംഭവം.
ഗുജറാത്തിലെ ഉനയില്‍ ജാതി അധിക്ഷേപം ചോദ്യം ചെയ്ത മൂന്ന് ദളിതുകളെ മര്‍ദിച്ചു. സോമനാദ് ജില്ലയില്‍ ഉന ടൌണിനടുത്താണ് സംഭവം. ഉനയില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പശുവിനെ കൊന്നെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ മര്‍ദ്ദിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അഹമ്മദാബാദിൽ നിന്ന് 400 കിലോമീറ്റർ അകലെ നന്ദ്രക് ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഇതുവരെ അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മര്‍ദ്ദനത്തിന് ഇരയായ മനു സോളങ്കിയുടെ മൊഴിയിലാണ് 2016 ലെ മര്‍ദ്ദന കേസിലെ പ്രതിയായി ജാമ്യത്തിലിറങ്ങിയ അജിത് ഗോഹിൽ അറസ്റ്റിലായത്. കൂടാതെ മഹേന്ദ്ര ഗോഹിൽ, കിഷോർ ഗോഹിൽ, അനൂറുദ്ദ് ഗോഹിൽ എന്നിവരും കേസില്‍ പ്രതികളാണ്. സംഭവ സ്ഥലത്ത് മനു സോളങ്കിയും അദ്ദേഹത്തിന്‍റെ ബന്ധുവായ ഭാരത് സോളങ്കിയും കാല്‍നടയായ് നന്ദ്രാക്കിലേക്ക് തിരികെ വരും വഴി ജാതി അധിക്ഷേപത്തിനിരയായെന്നാണ് കേസ്. ജാതി അധിക്ഷേപം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവരെ നാല് യുവാക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്ന് പറയുന്നു. സംഭവ സമയത്ത് അക്രമികള്‍ മദ്യ ലഹരിയിലായിരുന്നെന്ന് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനം ചെറുക്കുന്നതിനിടയില്‍ മനു സോളങ്കിക്ക് കത്തി കൊണ്ട് മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തു. മനു സോളങ്കിയുടെ ബന്ധുവായ ഉഗാഭായ് സോളങ്കിക്കും രക്ഷിക്കുന്നതിനിടയില്‍ പരിക്കേറ്റെന്ന് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാന്‍ ഒരുങ്ങവെ പ്രതികൾ തങ്ങളുടെ മോട്ടോർസൈക്കിളുകൾ ഉപയോഗിച്ച് തടയാൻ ശ്രമിച്ചു. ജുനാഗഡ് ടൗണിൽ ആസ്പത്രിയിൽ ആണ് ഇവര്‍ മൂന്ന് പേരും ചികിത്സയിൽ കഴിയുന്നത്. സംഭവത്തെക്കുറിച്ച് തുടര്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് രാഹുൽ ത്രിപാഠി പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമം, പട്ടികജാതി, പട്ടികവർഗം (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവയിലെ വിവിധ വിഭാഗങ്ങളിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. 2016 ജൂലായ് 11 ന് ജുനാഗഡ് ജില്ലയിലെ മോട്ടാ സമദിയാല ഗ്രാമത്തിനു സമീപം ദളിത് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. പശുവിനെ കൊന്നുവെന്നാണ് ആക്രമണം നടത്തിയവർ അന്ന് പറഞ്ഞത്. പിന്നീട് പ്രതികളായവരെ ഉന ഗ്രാമത്തില്‍ വെച്ച് പിടികൂടി. പ്രതികള്‍ ഇരുമ്പുകോൽ കൊണ്ടും വടികള്‍ ഉപയോഗിച്ച് കുത്തുകയും തുടര്‍ന്ന് ദളിത് പുരുഷന്മാരെ പകുതി നഗ്നയാക്കി റോഡിലിറക്കുകയും ചെയ്തിരുന്നു.
Adjust Story Font
16