“വിദ്വേഷവും നുണയും ഉപജാപങ്ങളും അസഹനീയം”: ഷെഹ്‍ല റാഷിദ് ട്വിറ്റര്‍ വിട്ടു
വെറുപ്പും വിഷവും നിറഞ്ഞിരിക്കുകയാണിവിടെ. അതിനാല്‍ എട്ട് വര്‍ഷമായി ഉപയോഗിക്കുന്ന ട്വിറ്റര്‍ അക്കൌണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുകയാണെന്ന് ഷെഹ്‍ല
ട്വിറ്ററിലെ വിദ്വേഷവും നുണപ്രചാരണങ്ങളും ഉപജാപങ്ങളും അസഹനീയമായതിനാല്‍ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കുകയാണെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന ഷെഹ്‍ല റാഷിദ്. അത്തരക്കാരെ ബ്ലോക്ക് ചെയ്തും അവരുടെ അക്കൌണ്ട് റിപ്പോര്‍ട്ട് ചെയ്തും നോക്കിയെങ്കിലും ഒരു കാര്യവുമില്ല. വെറുപ്പും വിഷവും നിറഞ്ഞിരിക്കുകയാണിവിടെ. അതിനാല്‍ എട്ട് വര്‍ഷമായി ഉപയോഗിക്കുന്ന ട്വിറ്റര്‍ അക്കൌണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുകയാണെന്ന് ഷെഹ്‍ല വ്യക്തമാക്കി.
ശ്രീനഗര്‍ സ്വദേശിനിയായ ഷെഹ്‍ല ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് ശ്രദ്ധിക്കപ്പെട്ടത്. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് അടക്കമുള്ളവരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍ വിദ്യാര്‍ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ഷെഹ്‍ലയായിരുന്നു.
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യവും ഷെഹ്‍ല വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായിട്ടാവും മത്സരിക്കുക. കനയ്യ കുമാര്‍ ബിഹാറില്‍ നിന്നും ജനവിധി തേടിയേക്കും.
Adjust Story Font
16