ഓര്‍മയായത് ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ കരുത്തനായ നേതാവ്
കര്‍ണാടക ബി.ജെ.പി അധ്യക്ഷനും ദേശീയ സെക്രട്ടറിയുമായിരുന്നു അനന്ത്കുമാര്‍. ബി.ജെ.പിയെ കര്‍ണാടകത്തില്‍ വേരുറപ്പിച്ച് സുപ്രധാന നേതാക്കളില്‍പ്പെട്ടയാള്‍.
എച്ച്.എന്‍ അനന്ത്കുമാറിന്റെ വിയോഗത്തിലൂടെ ബി.ജെ.പിക്ക് നഷ്ടമായത് ഒരു കേന്ദ്രമന്ത്രിയെ മാത്രമല്ല. ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഒരു കരുത്തുറ്റ നേതാവായിരുന്നു അനന്ത്കുമാര്‍. കര്‍ണാടക ബി.ജെ.പി അധ്യക്ഷനും ദേശീയ സെക്രട്ടറിയുമായിരുന്നു അനന്ത്കുമാര്‍. ബി.ജെ.പിയെ കര്‍ണാടകത്തില്‍ വേരുറപ്പിച്ച് സുപ്രധാന നേതാക്കളില്‍പ്പെട്ടയാള്‍.
1959 ജൂലായ് 22 ന് ബെംഗളൂരുവിലാണ് അനന്ത് കുമാര്‍ ജനിച്ചത്. ഹൂബ്ലി കെ.എസ് ആര്‍ട്സ് കോളേജില്‍ നിന്ന് ബിരുദം നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായി അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്തിലൂടെയാണ് അനന്ത്കുമാര്‍ പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് വിദ്യാര്‍ഥിയായിരുന്ന അനന്ത്കുമാര്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് എബിവിപി സംസ്ഥാന സെക്രട്ടറിയും പിന്നീട് 1985ല്‍ ദേശീയ സെക്രട്ടറിയുമായി. തുടര്‍ന്ന് യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയായും അദ്ദേഹം നിയമിതനായി.
ये à¤à¥€ पà¥�ें- കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു
2003ല്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ അനന്ത്കുമാര്‍, കര്‍ണാടകത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 2004ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കര്‍ണാടകത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് സുപ്രധാനമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിക്കൊടുക്കാനും അദ്ദേഹത്തിന്റെ നേതൃമികവിന് സാധിച്ചു. 2004ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ അനന്ത്കുമാര്‍, മധ്യപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
1996-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലെത്തുന്നത്. 1998-ലെ വാജ്പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി. വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. 1999ലും എന്‍.ഡി.എ. സര്‍ക്കാറില്‍ മന്ത്രിയായി. ടൂറിസം, കായിക, യുവജനക്ഷേമം, സാംസ്‌ക്കാരിക, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2003-ല്‍ കര്‍ണാടക ബി.ജെ.പി അധ്യക്ഷനായി. അതിനടുത്ത കൊല്ലം ദേശീയ സെക്രട്ടറിയായി. മോദി സര്‍ക്കാരില്‍ രാസവള വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 2016 ല്‍ പാര്‍ലമെന്ററികാര്യവും ലഭിച്ചു.
Adjust Story Font
16