അനന്ത് കുമാറിന്റെ സംസ്കാരം ഇന്ന്
വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യോപചാരം അർപ്പിച്ചു.
അന്തരിച്ച കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി അനന്ത് കുമാറിന്റെ സംസ്കാരം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ചാമരാജ്പേട്ട് ശ്മശാനത്തിലാണ് സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
അർബുദ രോഗബാധയെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 1.40നായിരുന്നു അന്ത്യം. വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യോപചാരം അർപ്പിച്ചു. രാവിലെ പത്ത് മണി മുതൽ നാഷണൽ കോളജ് ഗ്രൗണ്ടിൽ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ കേന്ദ്ര മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ये à¤à¥€ पà¥�ें- കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു
ये à¤à¥€ पà¥�ें- ഓര്‍മയായത് ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ കരുത്തനായ നേതാവ്
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് പങ്കെടുക്കും. കഴിഞ്ഞ നാല് മാസത്തോളമായി അർബുദത്തിന് ചികിത്സയിൽ ആയിരുന്നു. വിദേശത്തെ ചികിത്സയ്ക്ക് ശേഷം രണ്ടാഴ്ച മുൻപാണ് ബംഗളുരുവിൽ തിരിച്ചെത്തിയത്. അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനന്ത് കുമാറിനെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആദര സൂചകമായി കർണാടകയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16