Quantcast

‘വര്‍ഗീയതയില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണത്’; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മമതാ

ഗുജറാത്തിൽ അവർ ബീഹാരികൾക്കെതിരെ തിരിയും, ആസാമിൽ അവർ ബംഗാളികളെ കടന്നാക്രമിക്കും. അവർ രാമക്ഷേത്രത്തെ ഇതിനായി ഉപയോഗിക്കും.

MediaOne Logo

Web Desk

  • Published:

    13 Nov 2018 3:09 AM GMT

‘വര്‍ഗീയതയില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണത്’; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മമതാ
X

ഇനിയും ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കണോ എന്ന് ജനങ്ങൾ ചിന്തിക്കട്ടേയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണാർത്ഥം സംസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മമത. വർഗീയതയെ കൂട്ടുപിടിച്ച് അധികാരം നിലനിർത്തുന്നവരാണ് ഇവർ. കേന്ദ്രസർക്കാർ കെെവെച്ച എല്ലാ മേഖലയും അവസാനം തകർന്നിരിക്കുകയാണെന്നും അവർ പറഞ്ഞു.

പതിനഞ്ച് വർഷം ചത്തീസ്ഗഡ് ഭരിച്ചവരാണ് ബി.ജെ.പി. ഇക്കാലം കൊണ്ട് മാവോയിസ്റ്റ് ഭീഷണിയെ കെെകാര്യം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. 2011ൽ തൃണമൂൽ കോൺഗ്രസ് ബംഗാളില്‍ ഭരണം ഏറ്റടുത്തത് മുതൽ ഇത്തരം ഗ്രൂപ്പുകളെ വേണ്ട വിധം കെെകാര്യം ചെയ്തിട്ടുണ്ടെന്ന് മമത പറഞ്ഞു.

അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ് ബി.ജെ.പി. അതിനായി ജനങ്ങളെ വിഘടിപ്പിക്കാൻ കേമൻമാരാണ് അവർ.
ഗുജറാത്തിൽ അവർ ബീഹാരികൾക്കെതിരെ തിരിയും, ആസാമിൽ അവർ ബംഗാളികളെ കടന്നാക്രമിക്കും. അവർ രാമക്ഷേത്രത്തെ ഇതിനായി ഉപയോഗിക്കും. വിദ്വേഷമാണ് ബി.‌ജെ.പിയുടെ അടിത്തറ.

കേന്ദ്രം വലിയ അവകാശവാദങ്ങളുമായി നടപ്പിലാക്കിയ ജി.എസ്.ടിയും, നോട്ട്നിരോധനവും എന്തായി തീർന്നുവെന്ന് എല്ലാവർക്കും അറിയാം. രാജ്യത്തെ കർഷകരെയും, വ്യാപാരികളെയും, സാധാരണക്കാരെയും ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്ന ഒരു കാലമാണ് ഇതെന്നും മമത പറഞ്ഞു.

TAGS :

Next Story