Quantcast

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയുടെയും സോണിയുടെയും അപ്പീല്‍ കേള്‍ക്കാന്‍ സമ്മതിച്ച് സുപ്രീംകോടതി

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നേതാവുമായ സുബ്രഹ്മണ്യ സ്വാമി ഫയല്‍ ചെയ്ത കേസിനെതിരെയാണ് ഇരുവരും അപ്പീല്‍ നല്‍കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 Nov 2018 2:35 PM GMT

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയുടെയും സോണിയുടെയും അപ്പീല്‍ കേള്‍ക്കാന്‍ സമ്മതിച്ച് സുപ്രീംകോടതി
X

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പി.എ അധ്യക്ഷ സോണിയുടെയും അപ്പീല്‍ കേള്‍ക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. ഡിസംബര്‍ നാലിനാണ് സുപ്രീം കോടതി അപ്പീല്‍ കേള്‍ക്കുക. 2011-12 സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരായാണ് അപ്പീല്‍. സമാന ആവശ്യമുന്നയിച്ചുള്ള ഹരജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നേതാവുമായ സുബ്രഹ്മണ്യ സ്വാമി ഫയല്‍ ചെയ്ത കേസിനെതിരെയാണ് ഇരുവരും അപ്പീല്‍ നല്‍കിയിരിക്കുന്നത്. നാഷണല്‍ ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 90.25 കോടി പലിശ ഇല്ലാതെ വായ്പയെടുത്തെുവെന്നും അത് തിരച്ചടച്ചില്ലെന്നും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് പരാതിയില്‍ പറയുന്നത്.

TAGS :

Next Story