പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍ ഗാന്ധിയുടെ പ്രചരണം
രാജ്യത്തെ പ്രധാന ഉരുക്ക് വ്യവസായ മേഖലയായ ഛത്തീസ്ഗഡിലെ ബിലായിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ റാലി.
റഫാല്‍ അഴിമതി ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണം. കരാര്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചാല്‍ നരേന്ദ്ര മോദിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ ആദ്യം പുറത്ത് വരും. അതിനാലാണ് അര്‍ധരാത്രി സി.ബി.ഐ മേധാവിയെ മാറ്റിയതെന്ന് രാഹുല്‍ പറഞ്ഞു. ഈ മാസം 20 നാണ് ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട തെരെഞ്ഞടുപ്പ്.
രാജ്യത്തെ പ്രധാന ഉരുക്ക് വ്യവസായ മേഖലയായ ഛത്തീസ്ഗഡിലെ ബിലായിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ റാലി. പതിവുപോലെ സംസ്ഥാനത്തെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി രമണ്‍ സിംഗ് സര്‍ക്കാരിനെ കടന്നാക്രമിച്ചരാഹുല്‍ പിന്നീട് റഫാല്‍ വിഷയം ഉന്നയിച്ചു . റഫാല്‍ അഴിമതി സി.ബി.ഐ അന്വേഷിച്ചാല്‍ ആദ്യം രണ്ട് പേരുകള്‍ പുറത്ത് വരും, മോദിയും അനില്‍ അംബനിയും . അത് കൊണ്ടാണ് സി.ബി.ഐ ഡയറക്ടറെ രാത്രി രണ്ട് മണിക്ക് ചുമതലയില്‍ നിന്ന് മാറ്റി ഉത്തരവിറക്കിയത്.പക്ഷേ സത്യം ക്രമേണ പുറത്ത് വരുമെന്ന് രാഹുല്‍ പറഞ്ഞു.
ഈ മാസം 20 നാണ് ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട തെരഞ്ഞടുപ്പ്.സംസ്ഥാനത്ത് ഇതിനകം അഞ്ചിലധികം റാലികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പുറത്ത് വന്ന സര്‍വ്വേകളില്‍ മിക്കതും വാശിയേറിയ പോരാട്ടം പ്രവചിച്ചതും എ.ബി.പി -സി വോട്ടര്‍ സര്‍വെ വിജയം പ്രവചിച്ചതും കോണ്‍ഗ്രസിന് ആവേശമേകിയിട്ടുണ്ട്. കൃഷി ഭൂമിയോട് ചേര്‍ന്ന് ഓരോ ബ്ലോക്കിലും ഭക്ഷ്യസംരക്ഷണ ശാലകള്‍ നിര്‍മ്മിച്ച് ഛത്തീസ്ഗഡിനെ രാജ്യത്തെ ഏറ്റവും മികച്ച ഭക്ഷ്യ സംരക്ഷണ കേന്ദ്രമാക്കും എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം.
Adjust Story Font
16