വാള്‍മാര്‍ട്ടിന്റെ അന്വേഷണം ബന്‍സാല്‍ അറിയാതെ; യുവതിയുമായുള്ള അടുപ്പം സി.ഇ.ഒ മറച്ചുവെച്ചു
ജൂലൈയില്‍ പരാതി ലഭിച്ചിട്ടും അത് സംബന്ധിച്ച് അന്വേഷണം നടക്കുന്നകാര്യം ഈ തിങ്കളാഴ്ച വരെ ബിന്നി ബന്‍സാല്‍ അറിയാതെ വാള്‍മാര്‍ട്ട് മറച്ചുപിടിച്ചു
സ്വഭാവദൂഷ്യം സംബന്ധിച്ച പരാതികളെ തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ട് സി.ഇ.ഒ രാജിവെച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. പരാതി ഉന്നയിച്ച യുവതിയും ബിന്നി ബന്‍സാലും തമ്മില്‍ മുമ്പ് അടുപ്പമുണ്ടായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‍തു.
2012 ല്‍ ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന ഒരു യുവതിയുമായി 2016 ല്‍ ബന്‍സാല്‍ അടുപ്പത്തിലായിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് യുവതി ബന്‍സാലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഫ്ലിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥ സ്ഥാപനമായ വാള്‍മാര്‍ട്ടിനെ സമീപിച്ചത്. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ വാള്‍മാര്‍ട്ട് ഗിബ്സണ്‍ ഡണ്‍ എന്ന നിയമ ഏജന്‍സിയെ ചുമതലപ്പെടുത്തി. ഈ അന്വേഷണത്തിലാണ് ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല എന്നതാണ് വാള്‍മാര്‍ട്ട് നടപടിയെടുക്കാന്‍ കാരണം.
ഈ വര്‍ഷം ജൂലൈയിലാണ് യുവതി ബന്‍സാലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഫ്ലിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥ സ്ഥാപനമായ വാള്‍മാര്‍ട്ടിനെ സമീപിച്ചത്.
അതേസമയം തനിക്കെതിരെ നടക്കുന്ന അന്വേഷണത്തെ കുറിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബന്‍സാല്‍ അറിയുന്നത്. ജൂലൈയില്‍ പരാതി ലഭിച്ചിട്ടും അത് സംബന്ധിച്ച് അന്വേഷണം നടക്കുന്നകാര്യം ഈ തിങ്കളാഴ്ച വരെ ബിന്നി ബന്‍സാല്‍ അറിയാതെ വാള്‍മാര്‍ട്ട് മറച്ചുപിടിച്ചു. അന്വേഷണം നടക്കുന്ന കാര്യം ബന്‍സാല്‍ അറിയാതെ വാള്‍മാര്‍ട്ട് രഹസ്യമാക്കിവെച്ചു. അന്വേഷണത്തെ കുറിച്ച് അറിഞ്ഞയുടന്‍ തന്നെ ബന്‍സാല്‍ സി.ഇ.ഒ സ്ഥാനം രാജിവെച്ചു. അടുത്ത ദിവസം വാള്‍മാര്‍ട്ടും ഫ്ലിപ്പ്കാര്‍ട്ട് ഈ പ്രശ്നത്തെ കുറിച്ച് പരസ്യ പ്രസ്താവന നടത്തി.
ഗുരുതരമായ പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടും വാള്‍മാര്‍ട്ടും അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ഫ്ലിപ്പ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ സ്ഥാനത്ത് നിന്നും ബിന്നി ബന്‍സാല്‍ രാജിവെച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ആരോപണത്തെ ബന്‍സാല്‍ ശക്തമായി നിഷേധിച്ചു. 2016 ല്‍ യുവതി ഫ്ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായിരുന്നില്ലെന്ന് ബന്‍സാല്‍ പറഞ്ഞു. 2012 ലാണ് പരാതിക്കാരിയായ യുവതി ഫ്ലിപ്പ്കാര്‍ട്ടിന്റെ കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നതെന്നും പെട്ടന്ന് തന്നെ അവര്‍ കമ്പനിയില്‍ നിന്നും രാജിവെച്ചന്നും ബന്‍സാല്‍ പ്രതികരിച്ചു. 77 ശതമാനം ഓഹരി സ്വന്തമാക്കി ഈ വര്‍ഷം മേയിലാണ് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിന്റെ നിയന്ത്രണാധികാരം സ്വന്തമാക്കിയത്.
Adjust Story Font
16