Quantcast

അലോക് വര്‍മക്കെതിരായ സി.വി.സി റിപ്പോര്‍ട്ട് സമഗ്രമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സി.വി.സി റിപ്പോര്‍ട്ടിൽ പ്രശംസനീയവും അല്ലാത്തതുമായ കാര്യങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. വർമ്മക്കെതിരായ തുടരന്വേഷണത്തിന് സി.വി.സി കൂടുതൽ സമയം ചോദിച്ചു.

MediaOne Logo

Web Desk

  • Updated:

    6 May 2022 5:34 AM

Published:

16 Nov 2018 7:29 AM

അലോക് വര്‍മക്കെതിരായ സി.വി.സി റിപ്പോര്‍ട്ട് സമഗ്രമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
X

അഴിമതി ആരോപണത്തിൽ സി.ബി.ഐ ഡയറക്ടർ ചുമതലയിൽ നിന്ന് നീക്കിയ അലോക് വർമ്മക്ക് കേന്ദ്ര വിജിലൻസ്

കമ്മീഷൻ ക്ലീൻ ചീട്ട് നൽകിയില്ലെന്ന് സൂചന. സി.വി.സി റിപ്പോര്‍ട്ടിൽ പ്രശംസനീയവും അല്ലാത്തതുമായ കാര്യങ്ങൾ ഉണ്ടെന്ന്

സുപ്രീം കോടതി പറഞ്ഞു. വർമ്മക്കെതിരായ തുടരന്വേഷണത്തിന് സി.വി.സി കൂടുതൽ സമയം ചോദിച്ചു.

കേസ് ചൊവ്വാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. പ്രതിയെ സഹായിക്കാൻ 2 കോടി കൈക്കൂലി വാങ്ങി എന്നതടക്കം,

അലോക് വർമ്മക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്

പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി കേസിൽ വാദം കേട്ടത്.

വർമ്മക്കെതിരായ ചില ആരോപണങ്ങളിലെ സി.വി.സി കണ്ടെത്തിൽ പ്രശംസനീയം, ചിലത് പ്രശംസനീയമല്ല, മറ്റു

ചിലത് തീരേ പ്രശംസനീയമല്ലന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് പറഞ്ഞു. റിപ്പോർട്ട് പരസ്യമാക്കണമെന്നും തന്നെ

കേസിൽ കക്ഷി ചേർക്കണമെന്നും വർമ്മ ക്കെതിരെ ആരോപണം ഉന്നയിച്ച സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ

രാകേഷ് അസ്താന ആവശ്യപ്പെട്ടു. രണ്ട് ആവശ്യങ്ങളും കോടതി നിരസിച്ചു.

രഹസ്യമാക്കി സൂക്ഷിക്കണം എന്ന വ്യവസ്ഥയോടെ റിപ്പോർട്ടിന്റെ പകർപ്പ് അറ്റോർണി ജനറൽ, സോളിസിറ്റൽ

ജനറൽ, അലോക് വർമ്മ എന്നിവർക്ക് മുദ്ര വച്ച കവറിൽ കൈമാറാനും കോടതി നിർദ്ദേശം നൽകി. റിപ്പോർട്ടിന്

തിങ്കളാഴ്‌ചക്കകം മറുപടി നൽകാം എന്ന് അലോക് വർമ്മ കോടതിയെ അറിയിച്ചു. ഈ മറുപടി പരിശോധിച്ച്

തുടർ നടപടികൾ നിശ്ചയിക്കാമെന്ന് കോടതി വ്യക്തമാക്കി.


വർമ്മക്കെതിരായ ചില ആരോപണങ്ങളിൽ തുടരന്വേഷണത്തിൽ അന്വേഷണത്തിന് സി.വി.സി സമയം ചോദിച്ച കാര്യവും

കോടതി ചൂണ്ടിക്കാട്ടി. സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കപ്പെട്ട എം. നാഗേശ്വർ റാവു ചുമതലയേറ്റ ൨൩


മുതല്‍ ഇതുവരെ സുപ്രധാന തീരുമാനം ഒന്നും കൈ കൊണ്ടിട്ടില്ല. ഇനിയും അങ്ങനെ തന്നെ ആകുമല്ലോ എന്നും കോടതി ചോദിച്ചു.

TAGS :

Next Story