Quantcast

ദേശീയ പൗരത്വ പട്ടികയിൽ ഇടമില്ല; അസമിൽ രണ്ടുപേർ കൂടി ജീവനൊടുക്കി

ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കാനാണ് പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത്. ഇതു പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരെന്ന് തെളിയിക്കാത്തവര്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടും.

MediaOne Logo

Web Desk

  • Published:

    17 Nov 2018 8:24 AM GMT

ദേശീയ പൗരത്വ പട്ടികയിൽ ഇടമില്ല; അസമിൽ രണ്ടുപേർ കൂടി ജീവനൊടുക്കി
X

ദേശീയ പൗരത്വ പട്ടികയില്‍ ഇടം കിട്ടാത്തതില്‍ മനം നൊന്ത് മൂന്നു ദിവസത്തിനിടെ രണ്ടു പേര്‍ കൂടി അസമില്‍ ജീവനൊടുക്കി. ഇന്ത്യക്കാരല്ലാത്തവരെ കണ്ടെത്തുന്നതിനായുള്ള ദേശീയ പൗരത്വ രജിസ്റ്ററില്‍ ഭാര്യമാരുടെ പേരില്ലാത്തതിനാലാണ് രണ്ടു പേര്‍ ആത്മാഹുതി നടത്തിയത്. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തതിന്റെ പേരില്‍ ഇതിനോടകം 33 പേരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയിരിക്കുന്നത്.

അബ്ദുല്‍ ജലീല്‍, ശംസുല്‍ ഹഖീം എന്നിവരാണ് ജീവനടുക്കിയത്. ജൂലൈ 30ന് പുറത്തിറക്കിയ അന്തിമ പട്ടികയില്‍ നിന്ന് ഇരുവരുടെയും ഭാര്യമാര്‍ പുറത്തായിരുന്നു. കൂലിത്തൊഴിലാളിയായ ശംസുല്‍ ഹഖ് തന്റെ എട്ടംഗ കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്നു. കുടുംബം ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്നതിന് വന്‍ തുക ചെലവിട്ടിരുന്നു ഇദ്ദേഹം. എന്നാല്‍ അവസാന പട്ടികയിലും ഭാര്യ ഇടം പിടിക്കാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കാനാണ് പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത്. ഇതു പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാനാവാത്തവര്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടും. ഇതാണ് അസം ജനതയെ പ്രതിസന്ധിയിലാക്കിയത്.

1951ലാണ് ആദ്യമായി ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വികരോ 1951ലെ പട്ടികയിലോ അതല്ലെങ്കില്‍ വോട്ടര്‍ പട്ടികയിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്. അന്തിമ പട്ടികയില്‍ നിന്ന് ഇതുവരെയായി ആയിരക്കണക്കിന് പേരാണ് പുറത്തായത്. അതിന്റെ അനിശ്ചിതാവസ്ഥയും അസ്വസ്ഥതയും അസം ജനതക്കിടയില്‍ പടരുകയാണ്.

TAGS :

Next Story