രാജസ്ഥാനില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചു
19ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് ഇരുപാര്‍ട്ടികളും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ടത്.
രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 32ഉം ബി.ജെ.പി 31ഉം പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ മാനവേന്ദ്ര സിങ് മത്സരിക്കും.
19ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് ഇരുപാര്‍ട്ടികളും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ടത്. ജസ്വന്ത് സിങിന്റെ മകനും മുൻ ബി.ജെ.പി എം.എൽ.എയുമായിരുന്ന മാനവേന്ദ്ര സിങാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ള പ്രമുഖ സ്ഥാനാര്‍ത്ഥി.
ബി.ജെ.പി വോട്ട് ബാങ്കായ രജപുത് വിഭാഗത്തിൽ നിന്നുതന്നെയുള്ള നേതാവായ മാനവേന്ദ്രയെ നിര്‍ത്തുന്നതോടെ സമുദായത്തെ സ്വാധീനിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ അതൃപ്തി അറിയിച്ച് പാര്‍ട്ടി വിടുമെന്ന ഭീഷണി നിരവധി നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം അനര്‍ഹര്‍ക്ക് നല്‍കി എന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ കാറും തടഞ്ഞു.
നിരവധി സിറ്റിങ് എം.എല്‍.എമാരെ ഒഴിവാക്കിക്കൊണ്ടാണ് ബി.ജെ.പി രണ്ടാമത് സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കിയത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോണ്ടം പരാമര്‍ശം നടത്തിയ എം.എല്‍.എ ഗ്യാന്‍ ദേവ് അഹുജയെയും ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടെ വസുന്ധര രാജ സിന്ധ്യ നാമനിര്‍ദേശ പത്രിക ഫയല്‍ ചെയ്തു.
Adjust Story Font
16