സംഘ് പരിവാര്‍ ഭീഷണി വകവെക്കാതെ ഡല്‍ഹിയില്‍ ടി.എം കൃഷ്ണയുടെ കച്ചേരി
സംഘ് പരിവാര്‍ ഭീഷണിയെ വകവെക്കാതെ ഡല്‍ഹിയില്‍ കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്ണയുടെ കച്ചേരി. ആം ആദ്മി സര്‍ക്കാര്‍ ഒരുക്കിയ വേദിയില്‍ തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു പരിപാടി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ സംസ്കാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് കൃഷ്ണക്ക് വേദിയൊരുക്കിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
കച്ചേരിക്കെത്തിയ സദസ്സ് കൃഷ്ണയുടെ സംഗീതം ആസ്വദിക്കുക മാത്രമായിരുന്നില്ല, അസഹിഷ്ണുതക്കെതിരെ പ്രതിരോധം തീര്‍ക്കുക കൂടിയായിരുന്നു. സംഘ് പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പരിപാടി മാറ്റിച്ചപ്പോള്‍ അതേദിവസം തന്നെ മറ്റൊരു വേദിയൊരുക്കിയ ആം ആദ്മി സര്‍ക്കാരും ചെയ്തത് മറ്റൊന്നല്ല. അവം കി ആവാസ് എന്ന പേരില്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. സീതാറാം യെച്ചൂരി ഉള്‍പ്പെടെ പ്രമുഖര്‍ കച്ചേരി കേള്‍ക്കാനെത്തി.
Adjust Story Font
16