ഏറ്റുമുട്ടല്‍ വര്‍ഗീയമല്ലെന്ന വാദവുമായി യു.പി സര്‍ക്കാര്‍
ഉത്തര്‍പ്രദേശില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലുകള്‍ വര്‍ഗീയമല്ലെന്ന വിശദീകരണവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 48 പേരില്‍ 30 പേർ ഭൂരിപക്ഷ സമുദായത്തിൽ പെട്ടവരാണെന്നും സുപ്രീംകോടതിയിൽ നോട്ടീസിന് മറുപടിയായി സര്ക്കാർ വിശദീകരിച്ചു.
സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹരജി നൽകിയവർ ഏറ്റുമുട്ടലുകള്‍ക്ക് വർഗീയ നിറം നല്കുകയാണെന്നും സർക്കാർ വ്യക്തമാക്കി. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഉത്തർപ്രദേശിൽ നിരവധി പൊലീസ് ഏറ്റുമുട്ടലുകളാണ് നടന്നത്. ഇതിൽ പലതും വ്യാജ ഏറ്റുമുട്ടലാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം കണ്ടെത്തിയിട്ടുണ്ട്.
നോയിഡയിൽ പൊലീസ് കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്ടപരിഹാരം നൽകാന്‍ അടുത്തിടെ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് പൊതുതാല്പര്യ ഹരജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസിന് സർക്കാർ വിശദീകരണം നല്‍കിയിരിക്കുന്നത്. പൊതുതാല്പര്യ ഹരജി തള്ളിക്കളയണമെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ ആവശ്യപ്പെട്ടു.
Adjust Story Font
16