Quantcast

അലോക് വര്‍മയുടെ മറുപടി ചോര്‍ന്നതില്‍ സുപ്രിം കോടതിക്ക് അതൃപ്തി

സി.വി.സി റിപ്പോർട്ടിൻമേൽ സി.ബി.ഐ ഡയറക്ടർ അലോക് വർമ്മ സമർപ്പിച്ച മറുപടി മാധ്യമങ്ങൾക്ക് ചോർന്നതിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രിം കോടതി

MediaOne Logo

Web Desk

  • Published:

    20 Nov 2018 7:37 AM GMT

അലോക് വര്‍മയുടെ മറുപടി ചോര്‍ന്നതില്‍ സുപ്രിം കോടതിക്ക് അതൃപ്തി
X

സി.വി.സി റിപ്പോർട്ടിൻമേൽ സി.ബി.ഐ ഡയറക്ടർ അലോക് വർമ്മ സമർപ്പിച്ച മറുപടി മാധ്യമങ്ങൾക്ക് ചോർന്നതിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രിം കോടതി. കോടതിക്ക് മറുപടി നൽകാൻ അലോക് വർമ്മയുടെ അഭിഭാഷകൻ ഇന്നലെ കൂടുതൽ സമയം ചോദിച്ചതിനെയും ചീഫ് ജസ്റ്റിസ് വിമർശിച്ചു. വിവരങ്ങൾ ചോർന്നത് അനധികൃതമായാണെന്നും കോടതി ഉത്തരവുകൾ ലംഘിച്ചിട്ടില്ലെന്നും ആലോക് വർമയുടെ അഭിഭാഷകൻ ഫാലി നരിമാൻ മറുപടി നൽകി. കേസ് ഈ മാസം 29 ലേക്ക് മാറ്റി.

ये भी पà¥�ें- ലാലുവിനെ കുടുക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസും രാകേഷ് അസ്താനയും: അലോക് വർമയുടെ മൊഴി പുറത്ത്

അഴിമതി ആരോപണങ്ങളെ തുടർന്ന്, തന്നെ ചുമതലയിൽ നിന്ന് നീക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയത് സി.ബി. ഐ ഡയരക്ടർ അലോക് വർമ്മ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. വർമ്മക്കെതിരായ ആരോപണങ്ങളിൽ കേന്ദ്ര വിജിലൻസ് കമ്മീഷന് കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വർമ്മയുടെ മറുപടിയിലെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ദി വയർ വെബ് പോർട്ടലിൽ വന്ന വാർത്തയുടെ പകർപ്പ് കോടതി അലോക് വർമ്മയുടെ അഭിഭാഷകർക്ക് കൈമാറി.

സി.വി.സി റിപ്പോർട്ടിന് മറുപടി നൽകാൻ അലോക് വർമ്മയുടെ അഭിഭാഷകൻ ഇന്നലെ കൂടുതൽ സമയം ചോദിച്ചതിനെയും ചീഫ് ജസ്റ്റിസ് വിമർശിച്ചു. ഈ കേസിൽ ഇനി വാദത്തിനുള്ള അർഹത പോലും അഭിഭാഷകർക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്‌തമാക്കി. സി.ബി.ഐ ഉദ്യോഗസ്ഥൻ എന്‍.കെ സിൻഹയുടെ ഹർജിയുടെ വിശദാംശം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നതാലും ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി.

താൻ അറിയാതെയാണ് മറുപടി സമർപ്പിക്കാൻ മറ്റൊരു അഭിഭാഷകൻ സമയം ചോദിച്ചതെന്ന് വർമ്മയുടെ മുതിർന്ന അഭിഭാഷകൻ ഫാലി നരിമാൻ പറഞ്ഞു. വിവരങ്ങൾ ചോർന്നത് അനധികൃതമായാണെന്നും കോടതി ഉത്തരവുകൾ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി.

അതേസമയം, ആലോക് വർമ കോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ മറുപടി പ്രസിദ്ധീകരിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഓൺലൈൻ പോർട്ടലായ ദ് വയർ രംഗത്തെത്തി. ആലോക് വർമ സി.വി.സിക്ക് നൽകിയ വിശദീകരണമാണ് വാർത്ത ആക്കിയതെന്നും ദി വയർ വ്യക്‌തമാക്കി.

TAGS :

Next Story