‘2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല’ സുഷമ സ്വരാജ്

‘2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല’ സുഷമ സ്വരാജ്

MediaOne Logo

Web Desk

  • Published:

    20 Nov 2018 11:12 AM

‘2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല’ സുഷമ സ്വരാജ്
X

2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണ് പിന്‍മാറ്റമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. താന്‍ അതിനായി തയ്യാറെടുത്തു കഴിഞ്ഞുവെന്നും എന്നാല്‍ ബി.ജെ.പി തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ചേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദേശകാര്യ മന്ത്രിയും മധ്യപ്രദേശിലെ വിദിഷയിൽ നിന്നുള്ള ലോക്സഭാ എം.പിയുമാണ് 66കാരിയായ സുഷമ. 2014ൽ 4 ലക്ഷം വോട്ടിനായിരുന്നു സുഷമ സ്വരാജ് തന്റെ നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

അഭിഭാഷക കൂടിയായ സുഷമ ബി.ജെ.പിയുടെ മുൻനിര നേതാക്കളിൽ ഒരാളാണ്. ട്വിറ്ററില്‍ സജീവമായ സുഷമ സ്വരാജ്, ആളുകള്‍ക്ക് നേരിട്ട് സംസാരിക്കാവുന്ന ലഭ്യമാകുന്ന നേതാവെന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. പത്ര സമ്മേളനത്തിലൂടെയാണ് സുഷമ സ്വരാജ് മത്സരിക്കാനില്ലെന്ന തന്റെ നിലപാട് വ്യക്തമാക്കിയത്.

16ാമത് ലോകസഭയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന സുഷമ സ്വരാജ് 15ാമത് ലോകസഭയിൽ പ്രതിപക്ഷനേതാവുമായിരുന്നു. ലോകസഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവുമുണ്ട്.

TAGS :

Next Story