Quantcast

തെലങ്കാന രാഷ്ട്ര സമിതിക്ക് തിരിച്ചടി; എം.പി കെ വിശ്വേശ്വര്‍ റെഡ്ഢി കോണ്‍ഗ്രസിലേക്ക്

വിശ്വേശ്വര്‍ റെഡ്ഢിയുടെ വരവോടെ റെഡ്ഢി സമുദായത്തില്‍ നിന്നുള്ള വോട്ടുകളും കോണ്‍ഗ്രസിന് ഉറപ്പാക്കാനാകും.

MediaOne Logo

Web Desk

  • Published:

    21 Nov 2018 8:17 AM GMT

തെലങ്കാന രാഷ്ട്ര സമിതിക്ക് തിരിച്ചടി; എം.പി കെ വിശ്വേശ്വര്‍ റെഡ്ഢി കോണ്‍ഗ്രസിലേക്ക്
X

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കെ തെലങ്കാന രാഷ്ട്ര സമിതിക്ക് തിരിച്ചടി നല്‍കി എം.പി കെ വിശ്വേശ്വര്‍ റെഡ്ഢി കോണ്‍ഗ്രസിലേക്ക്. ഉടന്‍ തന്നെ ഒദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. വിശ്വേശ്വര്‍ റെഡ്ഢിയുടെ വരവോടെ റെഡ്ഢി സമുദായത്തില്‍ നിന്നുള്ള വോട്ടുകളും കോണ്‍ഗ്രസിന് ഉറപ്പാക്കാനാകും.

ഇന്നലെയാണ് ചെവല്ല എം.പി വിശ്വേശ്വര്‍ റെഡ്ഢി മൂന്ന് പേജുള്ള രാജി കത്ത് തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവുവിന് അയച്ചത്. പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളില്‍ നിന്നും അകന്നു. തെലങ്കാന വിരുദ്ധര്‍ മന്ത്രി സഭയില്‍ വന്നു. പാര്‍ട്ടി ആശയത്തോട് പ്രതിബദ്ധത ഇല്ലാത്തവരും മന്ത്രിസഭയിലുണ്ട്. ഗതാഗത മന്ത്രി മഹേന്ദ്ര റെഡ്ഢി നടത്തുന്നത് വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് എന്നിങ്ങനെ രൂക്ഷ വിമര്‍ശങ്ങളടങ്ങിയതാണ് രാജി കത്ത്.

സമ്പന്ന രാഷ്ട്രീയക്കാരില്‍ ഒരാളാണ് വിശ്വേശ്വര്‍ റെഡ്ഢി. 500 കോടിയുടെ സ്വത്തുവകകളുണ്ടെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ജനസംഖ്യയില്‍ 6.5 ശതമാനം വരുന്ന റെഡ്ഢി സമുദായത്തില്‍ നിന്നുള്ള പ്രബലനായ നേതാവാണ് വിശ്വേശ്വര്‍ റെഡ്ഢി. വിശ്വേശ്വറിന്റെ കടന്നുവരവോടെ റെഡ്ഢി സമുദായ വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പിക്കാനാകും.

ടി.ആര്‍.എസ് നേതാവ് സീതാറാം നായിക്കും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സംസ്ഥാനം അന്ധകാരത്തിലാകും എന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ വിമര്‍ശം. ഡിസംബര്‍ 7നാണ് 117 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.

TAGS :

Next Story