Quantcast

പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലയുടെ സൂത്രധാരന്‍ അമിത് ഷാ

കേസിലെ അന്വേഷണ സംഘത്തിന്റെ മേധാവിയാണ് സി.ബി.ഐ കോടതിക്ക് മുന്നില്‍ ബിജെപി ദേശീയ അധ്യക്ഷനെതിരെ മൊഴി നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    22 Nov 2018 11:48 AM GMT

പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലയുടെ സൂത്രധാരന്‍ അമിത് ഷാ
X

ഗുജറാത്തിലെ പ്രജാപതി ഏറ്റുമുട്ടല്‍ കൊല അമിത് ഷാ ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി മൊഴി. കേസിലെ അന്വേഷണ സംഘത്തിന്റെ മേധാവിയാണ് സി.ബി.ഐ കോടതിക്ക് മുന്നില്‍ ബിജെപി ദേശീയ അധ്യക്ഷനെതിരെ മൊഴി നല്‍കിയത്.

സന്ദീപ് താംപഗഡെ

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രജാപതി കൊലയുടെ മുഖ്യസൂത്രധാരന്‍ എന്നാണ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സംഘത്തിന്റെ മേധാവി സന്ദീപ് താംപഗഡെ പ്രത്യേക സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദേശാനുസരണം ഐ.പി.എസ് ഓഫീസര്‍മാരായ ഡി.ജി വന്‍സാര, ദിനേഷ് എം.എന്‍, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുകയായിരുന്നു.

രാഷ്ട്രീയ-ക്രിമിനല്‍ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു അമിത് ഷായും പ്രജാപതിയും സൊഹ്റാബുദ്ദീന്‍ ഷെയ്ഖും. ഗുജറാത്ത് മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡ്യയെ ഇല്ലാതാക്കിയത് പ്രജാപതിയുടെ സംഘത്തെ ഉപയോഗിച്ചായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സംഘത്തിലുണ്ടായിരുന്ന സൊഹ്റാബുദ്ദീനെയും ഭാര്യയെയും പിന്നീട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ട് സംഭവങ്ങള്‍ക്കും സാക്ഷിയായ ‌പ്രജാപതി പിന്നീട് അറസ്റ്റിലായി. സത്യം പുറത്തുവരാതിരിക്കാന്‍ പ്രജാപതിയെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു.

ये भी प�ें-
ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍     

ये भी पà¥�ें- ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്താന്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെ നിയോഗിച്ചത് വന്‍സാരയെന്ന് വെളിപ്പെടുത്തല്‍

പ്രജാപതിയെ ജയിലില്‍ നിന്ന് കോടതിയിലേക്കും മറ്റും കൊണ്ടുപോകാനുള്ള സംഘത്തെ പ്രത്യേകമായി തെരഞ്ഞെടുക്കുകയും അവരെ ഉപയോഗിച്ച് ഏറ്റുമുട്ടല്‍ നടപ്പാക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി. അമിത് ഷായും ഐ.പി.എസ് ഓഫീസര്‍മാരും തമ്മിലെ ഗൂഢാലോചന വ്യക്തമാക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തിലുണ്ടെന്ന് താംപഗഡെ കോടതിയെ അറിയിച്ചു. രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് ഘട്ടാരിയയും കൊലയുടെ ആസൂത്രണത്തില്‍ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ അമിത് ഷായെയും ഘട്ടാരിയയെയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

TAGS :

Next Story