Quantcast

മുംബൈയില്‍ വീണ്ടും കര്‍ഷക റാലി

MediaOne Logo

Web Desk

  • Published:

    22 Nov 2018 8:13 AM GMT

മുംബൈയില്‍ വീണ്ടും കര്‍ഷക റാലി
X

വരള്‍ച്ച മൂലം സംഭവിച്ച നഷ്ടത്തിന് ദുരിതാശ്വാസം നല്‍കുക, വായ്പ എഴുതിത്തള്ളുക, ആദിവാസികളില്‍ നിന്നും പിടിച്ചെടുത്ത വനഭൂമി വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി മുംബൈയിൽ കര്ഷഎകരും ഗോത്രവര്ഗകക്കാരും വീണ്ടും റാലി നടത്തുന്നു. വിദർഭ, മറാത്ത്വാഡ, ഉത്തര മഹാരാഷ്ട്ര തുടങ്ങി വിവിധ മേഖലകളിൽനിന്ന് നഗരത്തിലെ മുളുണ്ട് ടോൾ പ്ലാസ പരിസരത്ത് എത്തിയ കർഷകർ ബുധനാഴ്ച ഉച്ചയോടെ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തേക്ക് മാർച്ച് തുടങ്ങി.

രാത്രി സയണിലെ സോമയ്യ കോളജ് മൈതാനത്ത് തങ്ങിയ കർഷകർ വ്യാഴാഴ്ച ആസാദ് മൈതാനത്ത് എത്തി. നരിമാൻപോയൻറിലെ നിയമസഭ മന്ദിര പരിസരത്തേക്കും മാർച്ച് എത്തിയേക്കും.

എൻ.ഡി.എ സഖ്യം വിട്ട സ്വാഭിമാൻ ശേത്കാരി സംഘടന എം.പി. രാജു ഷെട്ടി, സ്വരാജ് അഭിയാന്റെത യോഗേന്ദ്ര യാദവ്, ജല സംരക്ഷണ വാദിയും മഗ്സാസെ ജേതാവുമായ ഡോ. രാജേന്ദ്ര സിങ് തുടങ്ങിയവരാണ് മാർച്ച് നയിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ സി.പി.എമ്മിന്റെങ ഓള്‍ ഇന്ത്യ കിസാൻ സഭ നടത്തിയ റാലിയെ തുടർന്ന് സർക്കാർ കർഷകർക്ക് നൽകിയ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും റാലിയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കർഷകർക്ക് വരൾച്ച ദുരിതാശ്വാസം നൽകുക, കടം എഴുതിത്തള്ളുക, വനംവകുപ്പ് പിടിച്ചെടുത്ത ആദിവാസികളുടെ കൃഷിഭൂമി തിരിച്ചുനൽകുക, കാർഷിക ഉൽപന്നങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിക്കുക, സ്വാമിനാഥ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യങ്ങൾ.

20,000ത്തിലേറെ കർഷകരാണ് റാലിയിൽ അണിചേരുന്നത്. ആം ആദ്മി പാർട്ടി, സി.പി.എം തുടങ്ങിയ പാർട്ടികൾ റാലിക്ക് പിന്തുണ അറിയിച്ചു.

TAGS :

Next Story