Quantcast

നീക്കം സ്ഥിരതയുള്ള സര്‍ക്കാരിന്: നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍

കഴിഞ്ഞ അഞ്ച് മാസമായി പ്രതിപക്ഷം തന്നെ ഉന്നയിച്ച ആവശ്യമായിരുന്നു തെരഞ്ഞെടുപ്പ്. പിന്നെ എന്തിനാണ് കോടതിയെ സമീപിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    22 Nov 2018 12:34 PM GMT

നീക്കം സ്ഥിരതയുള്ള സര്‍ക്കാരിന്: നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍
X

ജമ്മുകശ്മീര്‍ നിയമസഭ പിരിച്ച് വിട്ടതിനെ ന്യായീകരിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. സ്ഥിരതയുള്ള സര്‍ക്കാരിനായാണ് നീക്കമെന്നും കുതിരകച്ചവടത്തിനുള്ള സാധ്യയുണ്ടായിരുന്നതായും ഗവര്‍ണര്‍ പ്രതികരിച്ചു. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ കളിപ്പാവയാവുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അതിര്‍ക്കപ്പുറത്ത് നിന്നുള്ള നിര്‍ദേശപ്രകാരമാണ് പി.ഡി.പിയും നാഷ്ണല്‍ കോണ്‍ഫറന്‍സും പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

ജമ്മുകശ്മീരില്‍ പി.ഡി.പിയും നാഷ്ണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ചതായി ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചത്. തൊട്ടുപിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. 87 അംഗ നിയമസഭയില്‍ 56 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ചായിരുന്നു കത്ത്. ഇതിന് തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടത്.

ये भी पà¥�ें- ജമ്മു കശ്‍മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു

ये भी पà¥�ें- പ്രതിസന്ധി നീങ്ങുന്നു; ജമ്മു കശ്മീരില്‍ അല്‍താഫ് ബുഖാരി മുഖ്യമന്ത്രിയാകും, ബി.ജെ.പി ദുര്‍ബലമാകുന്നു

ജമ്മുകശ്മീരില്‍ സ്ഥിരതയുള്ള സര്‍ക്കാരാണ് ആവശ്യമെന്നും അതിനുള്ള സാഹചര്യമില്ലെന്നുമാണ് ഗവര്‍ണറുടെ ന്യായീകരണം. ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് മുമ്പായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ കണ്ടിരുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ജമ്മുകശ്മീരിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്താനാണ് നീക്കം. നിലവിലെ സ്ഥിതി നീരീക്ഷിച്ച് വരികയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഗവര്‍ണര്‍ കേന്ദ്രത്തിന്റെ കളിപ്പാവയാകുകയാണെന്നും നിയമസഭ പിരിച്ച് വിട്ടത് ഭരണഘടനാലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. നിലവില്‍ നടക്കുന്നതെല്ലാം നാടകമാണെന്നും, പി.ഡി.പിയും നാഷ്ണല്‍ കോണ്‍ഫറന്‍സും പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതും നിലവിലെ നീക്കങ്ങള്‍ നടത്തുന്നതും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നിര്‍ദേശ പ്രകാരമാണെന്നും ബി.ജെ.പി നേതാവ് രാം മാധവും ആരോപിച്ചു. ആരോപണം രാം മാധവ് തെളിയിക്കണമെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

എന്നാല്‍, അതിനിടെ ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷം സ്വാഗതം ചെയ്തു. ജമ്മുകശ്മീരിന്റെ സംരക്ഷണത്തിനായി സഖ്യവുമായി മുന്നോട്ട് പോകുമെന്നും നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ഗവര്‍ണര്‍ നടത്തിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ജമ്മുകശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിച്ചത്. സംസ്ഥാനത്ത് കുതിര കച്ചവടം നടത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു എന്നും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് മെഹ്ബൂബ മുഫ്തി അയച്ച കത്ത് ലഭിച്ചിട്ടില്ലെന്നുമുള്ള ഗവര്‍ണറുടെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

ജമ്മുകശ്മീരില്‍ ബിജെപി, സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ ആരും രൂപീകരിക്കേണ്ട എന്ന നിലയിലാണ് നീക്കമെന്നും തെരഞ്ഞെടുപ്പിലൂടെ ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറട്ടെ എന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

നബിദിന അവധിയായതിനാല്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ അവധിയായിരുന്നു. മഹ്ബൂബ മുഫ്തിയുടെ കത്ത് ലഭിച്ചില്ല, കഴിഞ്ഞ അഞ്ച് മാസമായി പ്രതിപക്ഷം തന്നെ ഉന്നയിച്ച ആവശ്യമായിരുന്നു തെരഞ്ഞെടുപ്പ്. പിന്നെ എന്തിനാണ് കോടതിയെ സമീപിക്കുന്നത്. നീക്കം കശ്മീരിന്റെ നന്മക്കാണ് തുടങ്ങിയ പ്രതികരണങ്ങള്‍ ഗവര്‍ണര്‍ ഇന്ന് നടത്തിയിരുന്നു

TAGS :

Next Story