പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരി ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
പൊന്‍ രാധാകൃഷ്ണനോട് കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയും ഹരിശങ്കര്‍ ഐ.പി.എസും മോശമായി പെരുമാറിയെന്നാരോപിച്ചാണ് ബി.ജെ.പി കന്യാകുമാരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍. ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയും ഹരിശങ്കര്‍ ഐ.പി.എസും മോശമായി പെരുമാറിയെന്നാരോപിച്ചാണ് ബി.ജെ.പി കന്യാകുമാരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ പരിഗണിച്ച് പാറശ്ശാല കഴിഞ്ഞ് ബസ് സര്‍വീസ് നടത്തേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി നിര്‍ദശം നല്‍കി. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തില്‍ നിന്നാണ് പൊന്‍ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലെത്തിയത്.
Next Story
Adjust Story Font
16