മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേല്‍ മഹാരാഷ്ട്രയിലെ കർഷക പ്രതിഷേധം അവസാനിപ്പിച്ചു
കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനാവിസ് അംഗീകരിച്ചതിനെ തുടർന്നാണ് നീക്കം. ഉറപ്പുകൾ പാലിക്കുമെന്ന് മുഖ്യമന്ത്രി സമരസമിതിക്ക് എഴുതി നൽകി.
മഹാരാഷ്ട്രയിൽ കർഷകർ നടത്തിവന്ന പ്രതിഷേധ പരിപാടി അവസാനിപ്പിച്ചു. കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനാവിസ് അംഗീകരിച്ചതിനെ തുടർന്നാണ് നീക്കം. ഉറപ്പുകൾ പാലിക്കുമെന്ന് മുഖ്യമന്ത്രി സമരസമിതിക്ക് എഴുതി നൽകി.
ആദിവാസി മേഖലകൾ ഉൾപ്പെടുന്ന ജില്ലകളിലെ കലക്ടർമാർ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാനായി നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകി. കിസാൻ മാർച്ചിന്റെ ഭാഗമായി വിഷയങ്ങൾ പഠിക്കാൻ നിയമിച്ച സമിതിയുടെ നിർദ്ദേശങ്ങൾ മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വനാവകാശ നിയമം വഴി അർഹരായവർക്ക് ഭൂമി നൽകാൻ റവന്യൂ സെക്രട്ടറിക്കും നിർദേശം നൽകി.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2 ദിവസം കൊണ്ട് കാല്‍നടയായെത്തിയ ആദിവാസികളും കർഷകരും അടക്കം 20,000ത്തോളം പേരാണ് കിസാന്‍ സംഘര്‍ഷ് മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആസാദ് മൈതാനത്ത് പ്രതിഷേധ ധര്‍ണ നടത്തിയിരുന്നത്.
Adjust Story Font
16