വോട്ട് യന്ത്രത്തില്‍ പിങ്ക് സ്ലിപ്പുകള്‍; നിറം മാറ്റണമെന്ന് തെലങ്കാനയിലെ കോണ്‍ഗ്രസ്
നിറം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നീക്കം. തെലങ്കാനയില്‍ ഇന്ന് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും
തെലങ്കാനയില്‍ വോട്ടുയന്ത്രത്തിലെ പിങ്ക് നിറത്തിലെ സ്ലിപ് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. നിറം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നീക്കം. തെലങ്കാനയില്‍ ഇന്ന് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും.
വോട്ടിങ് യന്ത്രത്തില്‍ പതിപ്പിക്കാനായി പിങ്ക് കളര്‍ സ്ലിപ്പുകളാണ് വാങ്ങുന്നതെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഭരണകക്ഷിയായ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെ ഔദ്യോഗിക നിറമാണ് പിങ്ക്. വോട്ടിങ് യന്ത്രത്തില്‍ ആ നിറം വ്യാപകമായി പ്രത്യക്ഷപ്പെടുന്നത് ടി.ആര്‍ എസിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. സംസ്ഥാന രൂപീകരണം കോണ്‍ഗ്രസിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ആ മട്ടിലുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഇന്നത്തെ സോണിയ ഗാന്ധി പങ്കെടുക്കുന്ന പരിപാടി.
തെലങ്കാന രൂപീകരണത്തിന് നിര്‍ണായക പങ്ക് വഹിച്ച സോണിയ ഗാന്ധിയെ ആദരിക്കുന്ന ചടങ്ങാണ് ഇന്ന് നടക്കുന്നത്. ഫലത്തില്‍ അത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയായി മാറുകയും ചെയ്യും. കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമുള്ള തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പക്ഷെ സോണിയ ഗാന്ധിയുടെ റാലിയില്‍ പങ്കെടുക്കില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചതോടെ തെലങ്കാനയിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഡിസംബര്‍ ഏഴിനാണ് ഇരു സംസ്ഥാനങ്ങളിലും പോളിങ്.
Adjust Story Font
16