Quantcast

​ഗൗരി ലങ്കേഷിനെ വധിക്കാന്‍ അഞ്ചു വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തിയിരുന്നതായി അന്വേഷണ സംഘം

കൊലപാതകവുമായി ബന്ധപ്പെട്ട് പതിനെട്ടോളം പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    24 Nov 2018 10:57 AM GMT

​ഗൗരി ലങ്കേഷിനെ വധിക്കാന്‍ അഞ്ചു വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തിയിരുന്നതായി അന്വേഷണ സംഘം
X

പ്രമുഖ ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിനെ വധിക്കാൻ ഹിന്ദുത്വ തീവ്രവാദ
ഗ്രൂപ്പായ സനാതൻ സൻസ്ത അ‍ഞ്ചു വർഷത്തെ തയ്യാറെടുപ്പ് നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം(എസ്.എെ.റ്റി) സിവില്‍-സെഷന്‍ കോടതിയിൽ സമർപ്പിച്ച 9,235 പേജുള്ള ചാർജ് ഷീറ്റിലാണ് കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസ് കൂടതൽ അന്വേഷിക്കാനും എസ്.എെ.റ്റി കോടതിയിൽ അനുവാദം തേടി.

കൊലപാതകത്തിൽ പ്രതികളായവർക്ക് ഗൗരി ലങ്കേഷുമായി മുൻ പരിചയം പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വ്യക്തിപരമായ കാരണങ്ങളോ, ശത്രുതയോ അല്ല കൊലപാതകത്തിന് കാരണം. സനാതൻ സൻസ്തയിലെ ഒരു നെറ്റ്‍‍‍വർക്ക് അ‍ഞ്ചു വർഷമായി ഗൗരി ലങ്കേഷിനെ ലക്ഷ്യം വെച്ചിരുന്നതായും പൊലീസ് പറഞ്ഞു.

പത്രപ്രവർത്തകയും, ഹിന്ദുത്വ വിരുദ്ധതയുടെ കടുത്ത വക്താവുമായിരുന്ന
ഗൗരി ലങ്കേഷിനെ കഴിഞ്ഞ സെപ്തംബർ അഞ്ചിന് വീടിനുമുന്നിൽ വെച്ച് സംഘം കൊലപ്പെടുത്തുകയായിരുന്നു. രാജ്യ വ്യാപക പ്രതിഷേധമാണ്
ഗൗരി ലങ്കേഷ് വധം കൊളുത്തി വിട്ടത്.

വധത്തെ തുടർന്ന് അന്നത്തെ സിദ്ധരാമയ്യ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പതിനെട്ടോളം പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിലെ പ്രതികൾക്ക്, മുമ്പ് നടന്ന എം.എം കൽബുർഗി, ധബോൽക്കർ, പൻസാരെ എന്നീ ആക്ടിവിസ്റ്റുകളെ വകവരുത്തിയതിലും പങ്കുണ്ടെള്ളതായും ആരോപണം ഉയര്‍ന്നിരുന്നു.

TAGS :

Next Story