തെരഞ്ഞെടുപ്പുകള്‍ക്കായി കോടികളുടെ ടി.വി പരസ്യം; ചെലവ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
കോര്‍പറേറ്റുകളും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് ഇക്കാര്യത്തില്‍ വെളിവാകുന്നതെന്നും പാര്‍ട്ടി വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി.
ടെലിവിഷന്‍ പരസ്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ബി ജെപി ഒന്നാമതെത്തിയത് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്. കോര്‍പറേറ്റുകളും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് ഇക്കാര്യത്തില്‍ വെളിവാകുന്നതെന്നും പാര്‍ട്ടി വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. നിര്‍ണ്ണായക നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ തുടങ്ങിയതോടെ രാജ്യത്ത് കോടികള്‍ മുടക്കി ടെലിവിഷന്‍ പരസ്യം നല്‍കുന്നതില്‍ കോര്‍പ്പറേറ്റ് കമ്പനികളെ പിന്തള്ളി ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
ടെലിവിഷന്‍ രംഗത്തെ പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ അഥവാ ബാര്‍ക്ക് ആണ് ടി.വി പരസ്യ ദാതാക്കളുടെ കണക്ക് പുറത്ത് വിട്ടത്.ഈ മാസം 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ എല്ലാ ചാനലുകള്‍ക്കും ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ 10 ബ്രാന്‍ഡുകള്‍ അഥവാ കന്പനികളില്‍ ഒന്നാം സ്ഥാനം ബി ജെ പിക്ക്. നെറ്റ്ഫ്‌ളിക്‌സ്, കോള്‍ഗേറ്റ്‍, ആമസോണ്‍, ട്രിവാഗോ, തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം പുറകില്‍, ഈ ആഴ്ച പാര്‍ട്ടിയുടെ പരസ്യം ടി.വി കളില്‍ സംപ്രേഷണം ചെയ്യപ്പെട്ടത് 22,099 തവണ. കോർപ്പറേറ്റുകളും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് ഇത് തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. എത്ര പണം പരസ്യത്തിനായി ചെലവഴിച്ചു എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആരായണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
ബാര്‍ക്ക് റേറ്റില്‍ കോണ്‍ഗ്രസ്സ് ആദ്യം പത്തില്‍ ഇടം നേടിയിട്ടില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബി.ജെ.പി കോര്‍പ്പറേറ്റുകളെ പോലും പിന്തള്ളുന്ന തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
Adjust Story Font
16