പ്രവാസികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ലോകത്തെവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കലാണ് ലക്ഷ്യമെന്ന് വി.കെ സിംഗ് പറഞ്ഞു.
പ്രവാസികള്‍ക്ക് ഇനി 48 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ മിഷനുകള്‍ വഴി പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എംബസികള്‍ വഴി വിദേശത്ത് വച്ച് തന്നെ പാസ്‌പോര്‍ട്ട് ലഭിക്കും. വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകള്‍ വഴി പാസ്പാര്‍ട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് ഇംഗ്ലണ്ടില്‍ നിന്നാണ് തുടക്കം കുറിച്ചത്. അമേരിക്കയിലെ വാഷിംഗ്ടണില്‍ കഴിഞ്ഞ ദിവസം പദ്ധതിയുടെ രണ്ടാംഘട്ടം കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.കെ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകത്തെവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കലാണ് ലക്ഷ്യമെന്ന് വി.കെ സിംഗ് പറഞ്ഞു.
പൂര്‍ണ്ണമായും ഡിജിറ്റല്‍വത്കരിച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാകും വിദേശത്തേത്. രാജ്യത്ത് എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്തമാര്‍ച്ചോടെ ഇത് യാഥാര്‍ഥ്യമാക്കുന്നാണ് പ്രഖ്യാപനം. ഇതോടെ ഇന്ത്യയിലെ ആകെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണം 543 ആകും.
Adjust Story Font
16