‘മോദി വരും പോകും, രാജ്യം എന്നും നിലനില്‍ക്കും’ മന്‍ കീ ബാത് പരിപാടിയില്‍ മോദി
മന്‍ കീ ബാത് പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം സംസാരിക്കരുതെന്ന് താന്‍ തീരുമാനിച്ചിരുന്നതായും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പരിപാടിയെന്നും പ്രധാനമന്ത്രി.
മോദി വരികയും പോവുകയും ചെയ്യുമെന്നും, എന്നും ഇവിടെ നിലനില്‍ക്കുന്നത് രാജ്യമാണെന്നും മന്‍ കീ ബാത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആള്‍ ഇന്ത്യ റോഡിയോയില്‍ സംപ്രേഷണം ചെയ്യുന്ന പരപാടിയുടെ അമ്പതാമത് എപിസോഡിലാണ് മോദിയുടെ വാക്കുകള്‍.
''മോദി വരികയും പോവുകയും ചെയ്യും. പക്ഷേ രാജ്യവും സംസ്കാരവും ശാശ്വതമായി എന്നും ഇവിടെ നിലനില്‍ക്കും.'' മോദി പറഞ്ഞു. മന്‍ കീ ബാത് പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം സംസാരിക്കരുതെന്ന് താന്‍ തീരുമാനിച്ചിരുന്നതായും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പരിപാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ പരിപാടിയില്‍ തന്നെയോ തന്റെ സര്‍ക്കാരിനെയോ പുകഴ്ത്തി സംസാരിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ അന്തര്‍ ദേശീയ ബോര്‍ഡര്‍ കടന്നുള്ള ദേര ബാബ നാനക്- കര്‍ടാര്‍പൂര്‍ സാഹിബ് റോഡിനെക്കുറിച്ചും മോദി സംസാരിച്ചു. ''കര്‍ടാര്‍പൂര്‍ കോറിഡോറിലേക്കുള്ള റോഡ് നിര്‍മ്മിക്കുന്നതിലൂടെ വളരെ പ്രാധാന്യമുള്ള ഒരു തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതുവഴി രാജ്യത്തുള്ള ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പാകിസ്ഥാനിലുള്ള ഗുരുനാനാക് ദേവിന്റെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.'' മോദി പറഞ്ഞു.
Adjust Story Font
16