‘ജനങ്ങളെ സേവിക്കാത്ത ശിവസേന എങ്ങനെയാണ് ശ്രീരാമനെ സേവിക്കുക?’ ബി.ജെ.പി എം.എല്‍.എ
രാമക്ഷേത്ര നിര്‍മാണത്തിന് തയ്യാറാകാത്ത ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.
ജനങ്ങളെ സേവിക്കാത്ത ശിവസേന എങ്ങനെയാണ് ശ്രീരാമനെ സേവിക്കുകയെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംങ്. രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് അയോധ്യയില്‍ ശിവസേന സമ്മേളനങ്ങള്‍ നടത്തുന്നതിനിടെയാണ് എം.എല്‍.എയുടെ പ്രതികരണം. അയോധ്യയില്‍ 1992 ആവര്‍ത്തിക്കുമെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.
രാമക്ഷേത്ര നിര്‍മാണത്തിന് തയ്യാറാകാത്ത ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ബി.ജെ.പി അധികാരത്തിലുണ്ടാവില്ലെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വെല്ലുവിളി. ഇതിനെതിരെയാണ് ബി.ജെ.പി എം.എല്‍.എ രംഗത്ത് വന്നിരിക്കുന്നത്.
രാമക്ഷേത്ര നിര്‍മാണത്തിന് സമ്മര്‍ദ്ദമുയര്‍ത്തി അയോധ്യയില്‍ ശിവസേനയുടെയും വി.എച്ച്.പിയുടെയും സമ്മേളനങ്ങള്‍ നടക്കുകയാണ്. അധികാരമുണ്ടായിട്ടും ബി.ജെ.പി രാമക്ഷേത്രത്തിനായി പരിശ്രമിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് ശിവസേന അയോധ്യയില്‍ സമ്മേളനം നടത്തിയത്.
സമ്മേളനത്തോടനുബന്ധിച്ച് അയോധ്യയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. നിരോധനാജ്ഞയും നിലവിലുണ്ട്. ഒരു ലക്ഷത്തോളം പേര്‍ സംഘടിച്ചതോടെ അയോധ്യ കലാപഭീതിയിലാണ്. സംഘര്‍ഷം ഭയന്ന് നിരവധി മുസ്‍ലിംകള്‍ ഇവിടെ നിന്നും പലായനം ചെയ്തു.
Adjust Story Font
16