ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ അയോധ്യയിലേക്ക്
അക്രമത്തിനല്ലെന്നും അക്രമം നടത്താനുദ്ദേശിക്കുന്നവരെ തടയലാണ് ലക്ഷ്യമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു
ദളിത് അവകാശ പ്രവര്‍ത്തകനും ഭീം ആര്‍മി നേതാവുമായ ചന്ദ്രശേഖര്‍ ഇന്ന് അയോധ്യയിലേക്ക്. നിരോധനാജ്ഞ നിലനില്‍ക്കെയാണ് സന്ദര്‍ശനം. വി.എച്ച്.പി, ശിവസേന അടക്കമുള്ളവരുടെ രാമക്ഷേത്ര നിര്‍മ്മാണ നീക്കം ഭരണഘടന വിരുദ്ധമാണെന്നും അത് തടയാനാകുന്നില്ലെങ്കില്‍ മോദിയും യോഗി ആദിത്യ നാഥും രാജിവക്കണമെന്നും ചന്ദ്ര ശേഖര്‍ പറഞ്ഞു.
അയോധ്യയില്‍ നാലര വര്‍ഷം ഒന്നും ചെയ്യാതിരുന്ന മോദീ സര്‍ക്കാര്‍ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടത്തിനാണ് അയോധ്യ വിഷയം ഉയര്‍ത്തികൊണ്ട് വരുന്നത്. ഇപ്പോഴത്തെ എല്ലാ നീക്കങ്ങളും ഭരണഘടന വിരുദ്ധം. അതിനാല്‍ അയോധ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്തുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അയോധ്യയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ഭീം ആര്‍മി പ്രവര്‍ത്തകരുടെ സന്ദര്‍ശനം. അക്രമത്തിനല്ലെന്നും അക്രമം നടത്താനുദ്ദേശിക്കുന്നവരെ തടയലാണ് ലക്ഷ്യമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. രാജ്യത്ത് ദളിതുകളും മുസ്ലികളും മറ്റു പാര്‍ശ്വ വല്‍കൃത ന്യൂനപക്ഷങ്ങളും ഒന്നിക്കണം. ഉത്തര്‍പ്രദേശില്‍ തന്റെ പിന്തുണ ബി.എസ്.പി അധ്യക്ഷ മായവതിക്ക് തന്നെ യാണെന്നും ഭീം ആര്‍മി നേതാവ് വ്യക്തമാക്കി.
Adjust Story Font
16