“രാമക്ഷേത്രം തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഉയര്‍ത്തിയിട്ട് ഒരു കാര്യവുമില്ല; ശിവരാജ് സിംഗ് ചൗഹാന് അനുകൂലമല്ല കാര്യങ്ങള്‍”
തെരഞ്ഞെടുപ്പ് ഫലം ശിവരാജ് സിംഗ് ചൗഹാന് അനുകൂലമാവാനിടയില്ലെന്ന് ബുധ്‌നിയില്‍ അദ്ദേഹത്തിന്റെ ഇഷ്ട ആശ്രമത്തിലെ സന്യാസി നന്ദ്‌ലാല്‍ ദാസ്.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ശിവരാജ് സിംഗ് ചൗഹാന് അനുകൂലമാവാനിടയില്ലെന്ന് ബുധ്‌നിയില്‍ അദ്ദേഹത്തിന്റെ ഇഷ്ട ആശ്രമത്തിലെ സന്യാസി നന്ദ്‌ലാല്‍ ദാസ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പുകാലത്ത് ഇനിയും ഉയര്‍ത്തിയിട്ട് ഒരു കാര്യവുമില്ലെന്നും ദാസ് പറഞ്ഞു. അയോധ്യാ സ്വദേശി കൂടിയാണ് അന്യനീയ കുടില്യം എന്ന ഈ ആശ്രമത്തിന്റെ ഉപാധിപനായ സീതാറാം.
നര്‍മ്മദാ നദീതീരത്തുള്ള അനന്യയില്‍ ഭാര്യ സാധനാ സിംഗിനൊപ്പം മുഖ്യമന്ത്രി രാപ്പാര്‍ത്തത് സാധാരണ ഔട്ട്ഹൗസിലായിരുന്നു. മണ്ഡലത്തില്‍ വരുമ്പോഴൊക്കെ ഇവിടം സന്ദര്‍ശിക്കാറുള്ള ചൗഹാന്‍ ആത്മീയമായ കാര്യങ്ങളില്‍ ഇവിടത്തെ ഗുരു സീതാറാം ദാസിന്റെ ഉപദേശവും തേടാറുണ്ട്. നര്‍മ്മദയുടെ സാമീപ്യമാണ് മുഖ്യമന്ത്രിക്ക് ഈ ആശ്രമത്തോടുള്ള പ്രത്യേക സ്‌നേഹത്തിന്റെ കാരണമെങ്കില്‍ പോലും നദിയെ സംരക്ഷിക്കാന്‍ അദ്ദേഹം കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് ആശ്രമത്തിലുള്ളവര്‍ കുറ്റപ്പെടുത്തുന്നത്. ശിവരാജ് സിംഗ് ചൗഹാന്റെ വിജയം ഇത്തവണ എളുപ്പമാവില്ലെന്ന അഭിപ്രായവും ആശ്രമാധികാരികള്‍ക്കുണ്ട്.
അയോധ്യാ വിഷയം പോലും മധ്യപ്രദേശില്‍ ബി.ജെ.പിയെ സഹായിക്കില്ലെന്നാണ് നന്ദ്‌ലാല്‍ ദാസ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെന്നല്ല എവിടെയും ഒരു ചലനവും അതുണ്ടാക്കാന്‍ പോകുന്നില്ല. വേണമെങ്കില്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാറിന് എന്നോ പരിഹരിക്കാനാവുമായിരുന്ന വിഷയമാണ് രാമക്ഷേത്ര നിര്‍മ്മാണം. അപ്പോഴൊന്നും മെനക്കെടാതെ വോട്ടെടുപ്പ് അടുത്തു വരുമ്പോള്‍ മാത്രമാണ് ബി.ജെ.പി ഭഗവാന്‍ രാമന്റെ പേരില്‍ ബഹളം വെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോധ്യയിലെ പുതിയ സമരം ടെലിവിഷന്‍ ചാനലുകളിലൂടെ വോട്ടര്‍മാരിലെത്തിച്ച് നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ നീക്കത്തോട് തണുത്ത പ്രതികരണമാണ് സന്യാസ സമൂഹത്തിന് പുറത്തുള്ള മധ്യപ്രദേശിലും കാണാനുള്ളത്.
Adjust Story Font
16