വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി
മൂന്നംഗ ബെഞ്ചില്‍ രണ്ടംഗങ്ങളുടെ ഭൂരിപക്ഷ വിധിയാണിത്. വിധിയോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിച്ചു.
വധശിക്ഷ നിയമപരമെന്നും ഇപ്പോഴും പ്രസക്തി ഉണ്ടെന്നും സുപ്രീംകോടതി. ഒരു കൊലക്കേസ് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. എന്നാല്‍ മൂന്നംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാരുടെ അഭിപ്രായത്തോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിച്ചു.
മൂന്ന് കൊലപാതങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ ചന്നുലാല്‍ വര്‍മ്മ എന്നയാളുടെ വധശിക്ഷ ജീവപരന്ത്യമായി കുറച്ച് കൊണ്ടുള്ള വിധിയിലാണ് വധശിക്ഷക്ക് നിയമ സാധുതയുണ്ടെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചത്. മൂന്നംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധിയാണിത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവര്‍ വധശിക്ഷക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് വിധിന്യാത്തില്‍ വ്യക്തമാക്കി. അതിന്‍റെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍ സമയമായിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. എന്നാല്‍ ബഞ്ചിലെ മുതര്‍ന്ന അംഗമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇതിനോട് വിയോജിച്ചു.
വധ ശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് എടുത്തുകളയുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സമയമായി. വധ ശിക്ഷ കൊണ്ട് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്ന ദേശീയ നിയമ കമ്മീഷന്‍റെ കണ്ടെത്തലും അദ്ദേഹം ചൂണ്ടിക്കാട്ടി. വധശിക്ഷയുടെ പ്രസക്തി സംബന്ധിച്ച് ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഇന്നത്തെ സുപ്രീം കോടതി വിധി.
Adjust Story Font
16