സ്റ്റോക്ഹോം വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം കെട്ടിടത്തില്‍ ഇടിച്ചു
സ്റ്റോക്ഹോം അര്‍ലാന്‍ഡ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിന്റെ ചിറകുകളിലൊന്ന് സമീപത്തെ കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു.
സ്വീഡനില്‍ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പെട്ടു. 180 യാത്രക്കാരുമായി പോയ എയര്‍ഇന്ത്യയുടെ ബോയിങ് 787-800 വിമാനമാണ് അപകടത്തില്‍പെട്ടത്. സ്റ്റോക്ഹോം അര്‍ലാന്‍ഡ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിന്റെ ചിറകുകളിലൊന്ന് സമീപത്തെ കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു.
നിസാര അപകടമാണെങ്കിലും വിമാനത്തിന്റെ ചിറക് ഭാഗികമായി തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 5.45 ഓടെയായിരുന്നു സംഭവം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ -5 ലേക്ക് വിമാനം തിരിക്കുന്നതിനിടെയായിരുന്നു ഇടതു ചിറക് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചതെന്ന് സ്വീഡിഷ് പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് മൊബൈല്‍ ചവിട്ടുപടി ഉപയോഗിച്ച് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കിയെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കി.
വിമാനത്തിന്റെ ചിറക് കെട്ടിടത്തില്‍ ഇടിച്ചപ്പോള്‍ വിമാനം മൊത്തമായും കുലുങ്ങിയെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16