തെരഞ്ഞെടുപ്പുകള്‍ക്കിടെ കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും കര്‍ഷക പ്രതിഷേധം
രാജ്യതലസ്ഥാനത്തേക്കുള്ള കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചിന് ഇന്ന് തുടക്കമാകും.
നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടെ കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും കര്‍ഷക പ്രതിഷേധം. രാജ്യതലസ്ഥാനത്തേക്കുള്ള കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. നാളെയാണ് പാര്‍ലമെന്റ് മാര്‍ച്ച്. ശേഷം പ്രതിപക്ഷ നേതാക്കളുടെ യോഗവും നിശ്ചയിച്ചിട്ടുണ്ട്.
രാജ്യത്തെ കാര്‍ഷിക പ്രശ്നങ്ങളില്‍ അടിയന്തര നിയമ നിര്‍മ്മാണം വേണമെന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം. കിസാന്‍ സഭ ഉള്‍പ്പടെ 210 കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. മുംബൈയില്‍ നടന്ന കര്‍ഷക മാര്‍ച്ചിന് സമാനമായി 5 ഭാഗങ്ങളില്‍ നിന്നായി കാല്‍ നടയായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെത്തും. രാംലീല മൈതാനിയില്‍ തങ്ങുന്ന കര്‍ഷകര്‍ നാളെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ശേഷം വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരും.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ റാലിയിലും യോഗത്തിലും പങ്കെടുക്കുമെന്നാണ് വിവരം. കര്‍ഷക പ്രശ്നങ്ങല്‍ ഉയര്‍ത്തി മോദി സര്‍ക്കാരിനെ തുറന്നു കാണിക്കുകയാണ് കര്‍ഷക സംഘനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ലക്ഷ്യം. ദീര്‍ഘ നാളായി കര്‍ഷകര്‍ ഉന്നക്കുന്ന ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിനായി അഖിലേന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തയ്യാറാക്കിയ 2 ബദല്‍ ബില്ലുകള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യും. ബദല്‍ ബില്ലുകളില്‍ 21 പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതായി കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള പറഞ്ഞു.
Adjust Story Font
16