Quantcast

തെലുങ്കാന തെരഞ്ഞെടുപ്പ്: കാണാതായ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി എം. ചന്ദ്രമുഖിയെ കണ്ടെത്തി. രണ്ടുദിവസം മുമ്പാണ് ഇവരെ കാണാതായത്.

MediaOne Logo

Web Desk

  • Published:

    29 Nov 2018 1:14 PM GMT

തെലുങ്കാന തെരഞ്ഞെടുപ്പ്: കാണാതായ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി
X

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി എം. ചന്ദ്രമുഖിയെ കണ്ടെത്തി. രണ്ടുദിവസം മുമ്പാണ് ഇവരെ കാണാതായത്. അഭിഭാഷകനൊപ്പമാണ് ചന്ദ്രമുഖി ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ചന്ദ്രമുഖിയെ ഹൈകോടതിയിൽ ഹാജരാക്കുമെന്ന് ബഞ്ചാര ഹിൽസ് എ.സി.പി കെ.എസ് റാവു പറഞ്ഞു.

താന്‍ എവിടെയായിരുന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ചന്ദ്രമുഖി തയ്യാറായിട്ടില്ല. എന്നാല്‍ ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതായിരുന്നുവെന്നാണ് അഭിഭാഷകന്‍ നല്‍കിയ വിശദീകരണം.

ചൊവ്വാഴ്ചയാണ് ചന്ദ്രമുഖിയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പൊലീസിന് പരാതി നൽകിയത്. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രമുഖിയുടെ മാതാവ് ഹൈകോടതിയിൽ റിട്ട് ഹരജിയും നല്‍കിയിരുന്നു.

ഗോഷമഹൽ നിയമസഭാ മണ്ഡലത്തിൽ ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാർഥിയായാണ് 30കാരിയും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ ചന്ദ്രമുഖി മൽസരിക്കുന്നത്. ബി.ജെ.പിയുടെ രാജാ സിങ്ങും ടി.ആർ.എസിന്റെ പ്രേം സിങ് രാത്തോഡുമാണ് എതിർസ്ഥാനാർഥി. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയിലെ 119 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്.

ये भी पà¥�ें- തെലങ്കാന തെരെഞ്ഞെടുപ്പ്; ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാർത്ഥിയെ കാണാനില്ല

TAGS :

Next Story