Quantcast

ചന്ദ്രബാബു നായിഡുവും രാഹുല്‍ ഗാന്ധിയും ഓരേ വേദിയില്‍

തെലങ്കാനക്ക് പിന്നാലെ 2019 ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ സഖ്യം വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 Nov 2018 1:43 AM GMT

ചന്ദ്രബാബു നായിഡുവും രാഹുല്‍ ഗാന്ധിയും ഓരേ വേദിയില്‍
X

ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ പുരോഗമിക്കവെ തെലങ്കാനയില്‍ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഓരേ വേദിയില്‍. സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് ഇത്തവണ ജനവിധി തേടുന്നത്. തെലങ്കാനക്ക് പിന്നാലെ 2019 ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ സഖ്യം വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ്, ടി.ഡി.പി , സി.പി.ഐ, ടി.ജെ.എസ് സഖ്യമായ പീപ്പിള്‍സ് ഫ്രണ്ടിന്റെ പ്രചരണത്തിനായിരുന്നു ഒരു കാലത്ത് ബദ്ധവൈരികളായിരുന്ന തെലുങ്കുദേശം പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഓരേ വേദിയിലെത്തിയത്. 36 വര്‍ഷത്തിന് ശേഷം രൂപപ്പെട്ട സഖ്യത്തെയും വേദി പങ്കിട്ടതിനെയും ചരിത്രപരം എന്നായിരുന്നു ടി.ഡി.പി വിശേപ്പിച്ചത്. ഖമ്മത്ത് നടന്ന പൊതുപരിപാടിയില്‍ ഇരു നേതാക്കളും പ്രവര്‍ത്തകരെ അസംബോധന ചെയ്തു.

തെലങ്കാനയില്‍ പ്രതിപക്ഷ ഐക്യനിരക്ക് വിജയം ഉറപ്പാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ പ്രാദേശിക പാര്‍ട്ടികളും എന്‍.ഡി.എക്കെതിരായി അണിനിരക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാലാണ് തെലങ്കാനയില്‍ പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കുന്നതെന്നും ചന്ദ്രബാബു നായിഡുവും പറഞ്ഞു. സി.പി.ഐ നേതാവ് സുധാകര്‍ റെഡ്ഢി, ടി.ജെ.എല് നേതാവ് എം കൊണ്ട റാം, മുന്‍ എം.ആര്‍.പി.എസ് നേതാവ് മണ്ഡ കൃഷ്ണ മാണ്ടിഗ അടക്കമുള്ളവരും വേദിയിലുണ്ടായിരുന്നു. 119 നിയമസഭ സീറ്റുകളുള്ള തെലങ്കാനയില്‍ കോണ്‍ഗ്രസ് 94 ം റ്റി.ഡി.പി 13ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. ശേഷിക്കുന്നവയില്‍ സി.പി.ഐയും ടി.ജെ.എസും മത്സര രംഗത്തുണ്ട്. ഡിസംബര്‍ 7ന് നടക്കുന്ന വോട്ടെടുപ്പില്‍ 1821 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുക.

TAGS :

Next Story