Quantcast

രാമക്ഷേത്ര നി‍ർമ്മാണത്തിന് ഉടൻ ഓർഡിനൻസ്: ആവശ്യമുന്നയിച്ച് സങ്കല്‍പ് രഥയാത്രയുമായി ആര്‍.എസ്.എസ്

സുപ്രീംകോടതി ജനുവരിയില്‍ അയോധ്യകേസിലെ വിചാരണ ആരംഭിക്കാനിരിക്കെ രാമക്ഷേത്രത്തിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ആര്‍.എസ്.എസ് സങ്കല്‍പ് രഥ് യാത്രയിലൂടെ

MediaOne Logo

Web Desk

  • Published:

    30 Nov 2018 11:45 AM GMT

രാമക്ഷേത്ര നി‍ർമ്മാണത്തിന് ഉടൻ ഓർഡിനൻസ്: ആവശ്യമുന്നയിച്ച് സങ്കല്‍പ് രഥയാത്രയുമായി ആര്‍.എസ്.എസ്
X

അയോധ്യയിൽ രാമക്ഷേത്ര നി‍ർമ്മാണത്തിന് ഉടൻ ഓർഡിനൻസ് വേണമെന്ന് ആര്‍.എസ്.എസ്. ആവശ്യമുന്നയിച്ച് ഡല്‍ഹിയില്‍ നിന്നും നാളെ സങ്കല്‍പ് രഥ യാത്ര ആരംഭിക്കും. 10 ദിവസം കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കുക.

സുപ്രീംകോടതി ജനുവരിയില്‍ അയോധ്യകേസിലെ വിചാരണ ആരംഭിക്കാനിരിക്കെ രാമക്ഷേത്രത്തിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ആര്‍.എസ്.എസ് സങ്കല്‍പ് രഥ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. റാലിയില്‍ സ്വദേശി ജാഗ്രണ്‍ മഞ്ചിന്റെയും പങ്കാളിത്തം ഉണ്ടാകും.

ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള ഝടെവാല ക്ഷേത്രത്തിന് സമീപത്തുനിന്നും യാത്ര ആരംഭിക്കും. എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്ര അടുത്ത ഞായറാഴ്ച അയോധ്യയിലെത്തും. ഡിസംബര്‍ 9ന് വി.എച്ച്.പിയും സമാന ആവശ്യമുന്നയിച്ച് ഡല്‍ഹി രാംലീല മൈതാനത്ത് പരിപാടി നിശ്ചയിച്ചിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഓര്‍ഡിനന്‍സോ നീക്കമോ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും തീരുമാനം നീട്ടിവെക്കുന്ന കോടതി അടക്കമുള്ളവയുടെ നിലപാട് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തതാണെന്നും ആര്‍.എസ്.എസ് പ്രതികരിച്ചു. നവംബര്‍ 25ന് ആര്‍.എസ്.എസും വി.എച്ച്.പിയും ശിവസേനയും സംയുക്തമായി അയോധ്യ, ബംഗലൂരു, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

അയോധ്യ കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന അഖിലസഭാരതിയ ഹിന്ദു മഹാസഭയുടെ ആവശ്യം ഈ മാസമാദ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് തള്ളിയിരുന്നു.

TAGS :

Next Story