Quantcast

മമതാ ബാനര്‍ജി രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ബി.ജെ.പി

എന്നാല്‍ ഭരണ പരാജയം മറച്ചു പിടിക്കാന്‍ ബി.ജെ.പി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    30 Nov 2018 2:28 AM GMT

മമതാ ബാനര്‍ജി രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ബി.ജെ.പി
X

മമതാ ബാനര്‍ജി ദേശീയസുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന ആരോപണവുമായി ബി.ജെ.പി. മാവോവാദികള്‍ക്കും, തീവ്രവാദികള്‍ക്കുമൊപ്പം കൂട്ടുകച്ചവടം നടത്തി, കാര്യം കഴിഞ്ഞാല്‍ വകവരുത്തുന്ന രീതിയാണ് മമതാ ബാനര്‍ജിയുടെതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യ പറഞ്ഞു. എന്നാല്‍ ആരോപണത്തെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നു. കേന്ദസര്‍ക്കാറിന്റെ ഏറ്റവും വലിയ വിമര്‍ശക എന്നുള്ള കാരണം കൊണ്ടാണ് മമതക്കെതിരെ കടന്നാക്രമിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

നുഴഞ്ഞു കയറ്റക്കാര്‍ക്കുള്ള സുരക്ഷിത താവളമാണ് ബംഗാള്‍. വോട്ടിന് വേണ്ടി തീവ്രവാദികളെയും ആയുധ വ്യാപാരികളേയും കൂട്ടുപിടിക്കുകയാണ് മമത ചെയ്യുന്നത്. മമതയെ താഴെ ഇറക്കേണ്ടത് ബംഗാളിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ സുരക്ഷക്ക് അത്യാവശ്യമാണെന്ന് വിജയവര്‍ഗ്യ പറഞ്ഞു. മാവോയിസ്റ്റുകളുമായുള്ള മമതാ ബാനര്‍ജിയുടെ ബന്ധത്തിന് തങ്ങളുടെ കയ്യില്‍ തെളിവുകളുണ്ടെന്ന് പറഞ്ഞ ബി.ജെ.പി, യോജിച്ച സമയത്ത് അത് പുറത്ത് വിടുമെന്നും പറഞ്ഞു.

എന്നാല്‍ മമത ബാനര്‍ജിയോടുള്ള ഭയമാണ് ബി.ജെ.പിയെ അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ വിളിച്ച് കൂവാന്‍ പ്രേരിപ്പിക്കുന്നതെന്ന് തൃണമൂല്‍ പ്രതികരിച്ചു. ബി.ജെ.പിയുടെ ജനവിരുദ്ധ-അഴിമതി നിറഞ്ഞ ഭരണത്തിനെതിരായ പ്രതിപക്ഷത്തിന്റെ മുഖമായി മുഖ്യമന്ത്രി മാറിയതാണ് ഇതിന് കാരണമെന്നും പാര്‍ട്ടി പറഞ്ഞു.

തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ബി.ജെ.പി എത്രത്തോളം ഭയക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. എത്രത്തോളം അവര്‍ ഇത്തരം കള്ളങ്ങള്‍ ആരോപിക്കുന്നുവോ, അത്രത്തോളം ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

TAGS :

Next Story