Quantcast

ജനസംഖ്യയിൽ 15 കോടിയുള്ള മുസ്‍ലിംകളെ ന്യൂനപക്ഷമായി അംഗീകരിക്കാനാവില്ല: രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയ

ജനസംഖ്യയില്‍ വളരെ കുറവുള്ള ജനവിഭാഗങ്ങളുണ്ട്. എന്നാല്‍ അവരെ ആരും ന്യൂനപക്ഷമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം

MediaOne Logo

Web Desk

  • Published:

    1 Dec 2018 10:16 AM GMT

ജനസംഖ്യയിൽ 15 കോടിയുള്ള മുസ്‍ലിംകളെ  ന്യൂനപക്ഷമായി അംഗീകരിക്കാനാവില്ല: രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയ
X

ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കയാണ്. ഇതിനെ പ്രതിരോധിക്കാനായി രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയ നടത്തിയ പ്രസ്താവന വിവാദമാകുകയാണ് ഇപ്പോള്‍. മുസ്‍ലികളെ ന്യൂനപക്ഷമായി അംഗീകരിക്കാനാവില്ലെന്ന് കതാരിയ പറയുന്നു. ജനസംഖ്യയില്‍ അവര്‍ കൂടുതലാണെന്നതാണ് ഇതിന് അദ്ദേഹം പറയുന്ന കാരണം. കൂടാതെ ജനസംഖ്യയില്‍ വളരെ കുറവുള്ള ജനവിഭാഗങ്ങളുണ്ട്. എന്നാല്‍ അവരെ ആരും ന്യൂനപക്ഷമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇന്ത്യന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമുള്ള മതവിഭാഗക്കാരാണ് ഞങ്ങള്‍. ഞങ്ങളെന്താ ന്യൂനപക്ഷമല്ലേ.. ഞങ്ങളെ കുറിച്ചെന്താ ആരും ഒന്നും പറയാത്തത്. എന്തുകൊണ്ടാണ് ജനസംഖ്യയിൽ 15 കോടിയുള്ള മുസ്‍ലിംകളെ മാത്രം പിന്നാക്കരായി പരിഗണിക്കുന്നത്''- കതാരിയ ചോദിക്കുന്നു.

മറാത്തകൾക്ക് 16 ശതമാനം സംവരണം അനുവദിക്കാനുള്ള ഓർഡിനൻസിന് മഹാരാഷ്ട്ര നിയമസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ ജൂലൈയിലും ആഗസ്റ്റിലും സംവരണാവശ്യം ഉന്നയിച്ച് മറാത്ത വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ഇതേ തുടര്‍ന്ന് വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ഈ പിന്നോക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മറാത്ത വിഭാഗത്തിന് സംവരണം അനുവദിച്ച് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും.

ये भी पà¥�ें- മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി 

ഇതിന് പിന്നാലെ സാമൂഹിക, സാമ്പത്തിക പിന്നാക്ക വിഭാഗമായി പരിഗണിച്ച് മുസ്‍ലികൾക്കും സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലീമീൻ എന്ന സംഘടന ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുസ്‍ലിംകള്‍ക്ക് സംവരണം നല്‍കണമെന്ന് കോൺഗ്രസ്, എൻ.സി.പി, ശിവസേന, തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസ് ഭരണത്തില്‍ മഹാരാഷ്ട്രയില്‍ പൃഥ്വിരാജ് ചവാൻ മുഖ്യമന്ത്രിയായിരിക്കെ മറാത്തകൾക്ക് 16 ശതമാനവും മുസ്‍ലിംകൾക്ക് അഞ്ച് ശതമാനവും സംവരണം ഏർപ്പെടുത്തി ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മുസ്‍ലിംകൾക്ക് വിദ്യാഭ്യാസത്തിന് നല്‍കിയ അഞ്ച് ശതമാനം സംവരണം നിലനിർത്തി, ബോംബെ ഹൈകോടതി 2014 ൽ മറാത്ത സംവരണം റദ്ദാക്കിയിരുന്നു. തുടര്‍ന്നുവന്ന ബി.ജെ.പി സർക്കാരാകട്ടെ ഓർഡിനൻസില്‍ സാങ്കേതിക പിഴവുണ്ടെന്ന് പറഞ്ഞ് മുസ്‍ലിം സംവരണം തള്ളുകയും ചെയ്തു.

TAGS :

Next Story