ഗോവിന്ദ് പന്‍സാരെ കൊലപാതകം; രണ്ടുപേര്‍കൂടി അറസ്റ്റില്‍
വാസുദേവന്‍ സൂര്യവന്‍ശി, ഭാരത് കുര്‍നെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
ഗോവിന്ദ് പന്‍സാരയുടെ കൊലപാതകം അന്വേഷിക്കുന്ന മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക അന്വേഷവിഭാഗം രണ്ടു പേരെക്കുടി അറസ്റ്റു ചെയ്തു. വാസുദേവന്‍ സൂര്യവന്‍ശി, ഭാരത് കുര്‍നെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാസുദേവന്‍ സൂര്യവന്‍ശിയെ നളസൊപാര സ്ഫോടനത്തിന്റെ പേരിലും ഭാരത് കുര്നെയെ മാധ്യമപ്രവര്‍ത്തക ഗൌരി ലംഗേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും നേരത്തെേ അറസ്റ്റ് ചെയ്തിരുന്നു.
സൂര്യവന്‍ശി കൊലയാളിക്ക് ഇരുചക്രവാഹനം തരപ്പെടുത്തി കൊടുത്തെന്നും കുര്‍നെ കൊലയാളിക്ക് ആയുധം കൈമാറിയെന്നുമാണ് പോലീസ് പറയുന്നത്. പന്‍സാരയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷവിഭാഗം സമീര്‍ ഖൈകുവാദ്, വീരേന്ദ്ര ദൌഡെ, അമല്‍ കലെ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സി.ബി.എെ പൂണെ കോടതിയില്‍ ദാബോല്‍ക്കര്‍, കല്‍ബുര്‍ഗി, പന്‍സാരെ കൊലപാതകങ്ങളെല്ലാം പരസ്പരം ബന്ധമുണ്ടെന്നു പറഞ്ഞിരുന്നു. ദാബോല്‍ക്കര്‍ 2013 ആഗസ്റ്റില്‍ പൂണെയില്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പന്‍സാരെ 2015 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലും കന്നട എഴുത്തുകാരന് കല്‍ബുര്‍ഗി 2015 ആഗസ്റ്റിലുമാണ് കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16