Quantcast

ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ല, ഇസ്‍ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുന്നു: സാകിര്‍ നായിക്

താന്‍ ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഇസ്‍ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    2 Dec 2018 7:23 AM

ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ല, ഇസ്‍ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുന്നു: സാകിര്‍ നായിക്
X

താന്‍ ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഇസ്‍ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുകയാണെന്നും മതപ്രഭാഷകന്‍ സാകിര്‍ നായിക്. മലേഷ്യയില്‍ ഒരു പൊതുചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

53 കാരനായ നായികിനെതിരെ കള്ളപ്പണ ഇടപാട്, വിദ്വേഷ പ്രസംഗം എന്നിവ ഉള്‍പ്പടെ നിരവധി കേസുകളാണ് ഇന്ത്യയിലുള്ളത്. അദ്ദേഹത്തിന്റെ പൊതുചടങ്ങുകളിലെ പ്രസംഗങ്ങളും ക്ലാസുകളും രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ കാരണമായെന്നായിരുന്നു അധികൃതരുടെ കണ്ടെത്തല്‍.

വടക്കേ മലേഷ്യന്‍ സംസ്ഥാനമായ പെരിലിസിന്റെ തലസ്ഥാനമായ കാംഗറിലാണ് വെച്ചായിരുന്നു അദ്ദേഹത്തിന്റെ പൊതു ചടങ്ങ്. പ്രസംഗത്തിനിടെ താന്‍ ഒരിക്കലും ഇന്ത്യയിലെ നിയമം തെറ്റിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം, ഞാന്‍ സമാധാനം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ്. മനുഷ്യത്വത്തിനുള്ള പരിഹാരങ്ങള്‍ പകര്‍ന്നുനല്‍കി. സമാധാനം ആഗ്രഹിക്കാത്തവരൊന്നും എന്നെ ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇസ്‍ലാം പ്രചരിപ്പിക്കുന്നു എന്നതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാനൊരു മൌലികവാദിയായ മുസ്‍ലീമാണ് അതിലെനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറായ സാകിര്‍ നായിക് നിരവധി യൂണിവേഴ്‍സിറ്റികളിലും പള്ളികളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാര്യ ഫര്‍ഫത് നായിക് സ്ത്രീകളെ അഭിസംബോധന ചെയ്ത് ക്ലാസുകള്‍ നടത്താറുണ്ട്.

ये भी पà¥�ें- ഇന്ത്യയിലേക്കില്ലെന്ന് സാകിര്‍ നായിക്

ये भी पà¥�ें- എന്തുചെയ്തിട്ടാണ് ഞാന്‍ വെറുക്കപ്പെട്ടവനും ഭീകരവാദിയുമായത്? സാകിര്‍ നായിക്

ये भी पà¥�ें- സാകിര്‍ നായിക്കിന്റെ പീസ് ടി.വി ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു

ये भी पà¥�ें- സാകിര്‍ നായിക്കിനെതിരെ വാര്‍ത്ത നല്‍കിയ ബംഗ്‌ളാദേശ് പത്രം മാപ്പു പറഞ്ഞു

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് സാകിര്‍ നായികിന്റെ മതപ്രഭാഷണങ്ങളാണെന്ന ധാക്ക സ്ഫോടന കേസ് പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. 2010ല്‍ ബ്രിട്ടണ്‍ നായിക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഇപ്പോല്‍ മലേഷ്യയിലാണ് സാകിര്‍ നായിക് ഉള്ളത്. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു.

TAGS :

Next Story