ഹൈദരാബാദിന്റെ പേര് മാറ്റും; പുതിയ പേര് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ഗോഷാമഹല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തായിരുന്നു യോഗിയുടെ ഈ പ്രഖ്യാപനം. പാര്‍ട്ടി എം.എല്‍.എ രാജാ സിങും യോഗിക്കൊപ്പമുണ്ടായിരുന്നു.

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ പ്രഖ്യാപനങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്നാണ് യോഗി പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗര്‍ എന്നാക്കുമെന്ന് യോഗി പറഞ്ഞു.
ഗോഷാമഹല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തായിരുന്നു യോഗിയുടെ ഈ പ്രഖ്യാപനം. പാര്‍ട്ടി എം.എല്‍.എ രാജാ സിങും യോഗിക്കൊപ്പമുണ്ടായിരുന്നു. വര്‍ഗീയ ലഹളയുടെ പേരിലും വിദ്വേഷ പ്രസംഗങ്ങളുടെ പേരിലും തുടര്‍ച്ചയായി നിയമ നടപടി നേരിടുന്ന രാജാ സിങ് തന്നെയാണ് ഗോഷ്മഹല്‍ സീറ്റില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി.

'' നിങ്ങള്‍ക്ക് ഹൈദരാബാദ് ഭാഗ്യനഗറായി കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ബി.ജെ.പിക്ക് ഒരു അവസരം തെലങ്കാനയില്‍ നല്‍കണം. മറ്റു പാര്‍ട്ടികളൊക്കെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുമ്പോള്‍ ബി.ജെ.പി മാത്രമാണ് ഭയമില്ലാതെ മികച്ച ഭരണവും വികസനവും കാഴ്ചവെക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി രാജാ സിങ് നിങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് വരികയാണ്. ഇപ്പോള്‍ ഈ ജനവിധിയില്‍ നിങ്ങള്‍ രാജാ സിങിനൊപ്പം നില്‍ക്കണം'' - യോഗി പറഞ്ഞു.

കഴിഞ്ഞദിവസം രാജാ സിങും ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗര്‍ എന്നാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16