Quantcast

രണ്ടരലക്ഷത്തിനുമേൽ ഇടപാടുള്ള സ്ഥാപനങ്ങൾക്കും പാൻകാർഡ് നിർബന്ധം: പുതിയ പാന്‍കാര്‍ഡ് നിയമങ്ങള്‍ ഇന്നുമുതല്‍

നികുതി വെട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പാൻകാർഡ് നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.അതുപ്രകാരം പുതുക്കിയ പാൻ കാർഡ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരികയാണ്.

MediaOne Logo

Web Desk

  • Published:

    5 Dec 2018 1:42 PM GMT

രണ്ടരലക്ഷത്തിനുമേൽ ഇടപാടുള്ള സ്ഥാപനങ്ങൾക്കും പാൻകാർഡ് നിർബന്ധം: പുതിയ പാന്‍കാര്‍ഡ് നിയമങ്ങള്‍ ഇന്നുമുതല്‍
X

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതിവകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ്. നികുതി വെട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പാൻകാർഡ് നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (Central Board of Direct Taxes (CBDT)) നവംബർ 19ന് പുറത്തിറക്കിയ വിജ്ഞാപനത്തിനാണ് ആദായനികുതി ചട്ടം (1962) ഭേദഗതികൾ ഉള്ളത്. അതുപ്രകാരം പുതുക്കിയ പാൻ കാർഡ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരികയാണ്.

1) അമ്മമാർ ഏക രക്ഷാകർത്താവാണെങ്കിൽ പാൻ അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ല.

2) ഒരു സാമ്പത്തിക വർഷത്തിൽ രണ്ടര ലക്ഷമോ അതിൽ കൂടുതലോ രൂപയുടെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിർബന്ധമായും പാൻ കാർഡ് എടുത്തിരിക്കണം. ഇതിനായുള്ള അപേക്ഷകൾ മേയ് 31-നുള്ളിൽ സമർപ്പിക്കണം.

3) ഒരു സാമ്പത്തിക വർഷത്തിൽ രണ്ടര ലക്ഷമോ അതിൽ കൂടുതലോ രൂപയുടെ ഇടപാടുകൾ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റി, അവകാശി, സ്ഥാപകൻ, നടത്തിപ്പുകാരൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, പ്രിൻസിപ്പൽ ഓഫീസർ തുടങ്ങിയ പദവികൾ വഹിക്കുന്ന വ്യക്തികൾ പാൻ കാർഡ് നിർബന്ധമായും എടുത്തിരിക്കണം. അവരും മേയ് 31-നു മുൻപ് പാൻ കാർഡ് എടുക്കേണ്ടതാണ്.

TAGS :

Next Story