Quantcast

സുബോധ് കുമാര്‍ സിംഗിനെതിരെ അപവാദ പ്രചാരണവുമായി കൊല്ലപ്പെട്ട സുമിതിന്റെ കുടുംബം

സുമിത് കലാപകാരികളോടൊപ്പം നിന്ന് പോലിസിനെ കല്ലെറിയുകയായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് പുതിയ ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    7 Dec 2018 6:48 AM GMT

സുബോധ് കുമാര്‍ സിംഗിനെതിരെ  അപവാദ പ്രചാരണവുമായി  കൊല്ലപ്പെട്ട സുമിതിന്റെ കുടുംബം
X

ബുലന്ദ് ശഹര്‍ ഹീറോ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെതിരെ അപവാദ പ്രചാരണവുമായി സംഭവത്തില്‍ കൊല്ലപ്പെട്ട സുമിതിന്റെ കുടുംബം രംഗത്ത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെങ്കിലും സുമിത്തിനെ റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തിയ ഇന്‍സ്‌പേക്ടര്‍ സുബോധ് പിന്നീട് ആത്മഹത്യ ചെയ്തുവെന്നാണ് കുടംബത്തിന്റെ ആരോപണം. സുമിത് കലാപകാരികളോടൊപ്പം നിന്ന് പോലിസിനെ കല്ലെറിയുകയായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് പുതിയ ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

ചിംഗ്‌റാവട്ടിയില്‍ ചത്ത പശുക്കളുടെ ജഢാവശിഷ്ടവുമായി ഹൈവേ ഉപരോധിച്ച് ബജ്‌റംഗ്ദള്‍ നടത്തിയ ഉപരോധത്തിനിടെ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത സുമിത് വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പ്ലസ്ടു വിദ്യാര്‍ഥിയായിരുന്ന സുമിത് സുഹൃത്തിനെ യാത്ര അയക്കാനായി പോയപ്പോഴാണ് കലാപത്തിനിടയില്‍ പെട്ടതെന്നും അബദ്ധവശാലാണ് വെടിയേറ്റതെന്നും ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ സുമിത് പോലിസിനെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തു വന്നു.

സഹോദരന് ജോലിയും സുബോധ് കുമാര്‍ സിംഗിന്റെ ഭാര്യക്ക് നല്‍കിയ അതേ നഷ്ടപരിഹാരത്തുകയും ആവശ്യപ്പെട്ട് സുമിതിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഈ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ആരോപണവുമായി സുമിതിന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു.

TAGS :

Next Story