അലോക് വർമ്മക്കെതിരായ പരാതികൾ ചർച്ച ചെയ്യാൻ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു
ഇന്ന് വൈകുന്നേരം സെലക്ഷൻ കമ്മിറ്റി യോഗം വീണ്ടും ചേരും. സി.ബി.ഐ ഡയറക്ടർ പദവിയിൽ തിരികെയെത്തിയ അലോക് വർമ്മ നാഗേശ്വരറാവു നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു.
സി.ബി.ഐ ഡയറക്ടർ അലോക് വർമ്മക്കെതിരായ പരാതികൾ ചർച്ച ചെയ്യാൻ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു .ഇന്ന് വൈകുന്നേരം സെലക്ഷൻ കമ്മിറ്റി യോഗം വീണ്ടും ചേരും. സി.ബി.ഐ ഡയറക്ടർ പദവിയിൽ തിരികെയെത്തിയ അലോക് വർമ്മ നാഗേശ്വരറാവു നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു.
സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നത്. കേന്ദ്ര വിജിലൻസ് കമ്മീഷൻ യോഗത്തിൽ പങ്കെടുത്തു. അലോക് വർമ്മക്കെതിരായ പരാതിയിൻമേൽ തയ്യാറാക്കിയ സി.വി.സി അന്വേഷണറിപ്പോർട്ട് സെലക്ഷൻ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു .അലോക് വർമ്മ നൽകിയ മറുപടിയും യോഗത്തിൽ സിവിസി അവതരിപ്പിക്കുകയുണ്ടായി. എങ്കിലും അലോക് വർമ്മ ക്കെതിരായ പരാതി ചർച്ച ചെയാൻ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗം യാതൊരു തീരുമാനമാനവും കൈക്കൊള്ളാതെ പിരിയുകയായിരുന്നു. അലോക് വർമ്മയ്ക്ക് നഷ്ടമായ 77 ദിവസങ്ങൾ തിരികെ നൽകണമെന്നും അദ്ദേഹത്തിന് പറയാനുള്ളത് സെലക്ഷൻ കമ്മിറ്റി കേൾക്കണമെന്നും മല്ലികാർജുൻ ഗാർഖെ യോഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം നിർബന്ധിത അവധിക്കുശേഷം പദവിയിൽ തിരികെയെത്തിയ അലോക് വർമ്മ നാഗേശ്വരറാവു നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി. സ്പെഷ്യൽ ഡി.ഐ.ജി അനീഷ് പ്രസാദ് നെ സ്ഥലം മാറ്റിയ നടപടി മാത്രമാണ് റദ്ദാക്കാതെയിരുന്നത്. സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമ്മയെ നീക്കംചെയ്ത് നടപടി നേരത്തെ സുപ്രിം കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെത്തുടർന്ന് അലോക് വർമ്മയ്ക്ക് എതിരായ പരാതികൾ ചർച്ചചെയ്യാൻ ഒരാഴ്ചയ്ക്കുള്ളിൽ സെലക്ഷൻ കമ്മിറ്റി യോഗം ചേരണമെന്ന് സുപ്രിം കോടതി ഉത്തരവിടുകയും ചെയ്തിരുന്നു
Adjust Story Font
16