വിവാദ പ്രസ്താവന: കുമാരസ്വാമിയോട് മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എം.എല്‍.എ
തങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ സോമശേഖര്‍ ഇന്നലെ ബംഗളൂരുവിലെ ഒരു പൊതു പരിപാടിയില്‍ നടത്തിയ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം.
രാജിവെക്കാന്‍ തയ്യാറാണെന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മുന്നറിയിപ്പിന് പിന്നാലെ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എം.എല്‍.എ എസ്.ടി സോമശേഖര്‍. എം.എല്‍.എയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാമെന്ന പ്രസ്താവനയുമായി കുമാരസ്വാമി രംഗത്തെത്തിയത്.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവാണ് വിഷയത്തില്‍ എം.എല്‍.എ സോമശേഖര്‍ ഖേദം രേഖപ്പെടുത്തിയതായി അറിയിച്ചത്. പാര്‍ട്ടിയിലെ ആരേയും അച്ചടക്കമില്ലാത്ത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും അവര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ദിനേഷ് ഗുണ്ടു റാവു ട്വിറ്ററില്‍ കുറിച്ചു.
Any act of indiscipline by way of comments or behaviour will not be tolerated and discipline action will be initiated.
— Dinesh Gundu Rao (@dineshgrao) January 28, 2019
Our coalition with the JDS is to take on the communal forces and unseat the anti democratic forces ruling this country, not to indulge in petty politicking.
തങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ സോമശേഖര്‍ ഇന്നലെ ബംഗളൂരുവിലെ ഒരു പൊതു പരിപാടിയില്‍ നടത്തിയ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. ഇതിനോടാണ് രാജിഭീഷണി ഉൾപ്പെടെയുള്ള കടുത്ത പ്രതികരണവുമായി കുമാരസ്വാമി രംഗത്തെത്തിയത്. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ എ.ഐ.സി.സി നിര്‍ദേശിച്ചിരുന്നു.
Adjust Story Font
16