Quantcast

ബര്‍ഖ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തിലുള്ള ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

വീകോണ്‍ മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, പി ചിദംബരം എന്നിവര്‍ക്കൊപ്പം കര്‍ണാടക കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാര്‍, വ്യവസായി നവീന്‍ ജിന്‍ഡാല്‍ എന്നിവരും..

MediaOne Logo

Web Desk

  • Published:

    29 Jan 2019 6:20 AM GMT

ബര്‍ഖ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തിലുള്ള ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍
X

പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ്‍ ബാജ്‌പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ടി.വി ചാനല്‍ ഹാര്‍വെസ്റ്റിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍.

തങ്ങളുടെ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണാനുമതി നിഷേധിച്ചതായ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് രംഗത്തെത്തിയത്. ടാറ്റ സ്‌കൈയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍, ചാനല്‍ എയര്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും കപില്‍ സിബല്‍ ജയ്പൂരില്‍ പറഞ്ഞു.

വീകോണ്‍ മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, പി ചിദംബരം എന്നിവര്‍ക്കൊപ്പം കര്‍ണാടക കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാര്‍, വ്യവസായി നവീന്‍ ജിന്‍ഡാല്‍ എന്നിവരും ചാനലിനായി പണം മുടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story