‘മോദിജീ, ഗോധ്ര കലാപം പാകിസ്താനിലും സൃഷ്‍ടിക്കൂ..’ കലാപത്തിനു പിന്നില്‍ മോദിയാണെന്ന് പറയാതെ പറഞ്ഞ് സാധ്വി
ഗോധ്ര കലാപത്തിന് പിന്നില്‍ നരേന്ദ്ര മോദിയാണെന്ന് പരോക്ഷമായി പറയുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് സാധ്വി പ്രാചി. ഇന്ത്യയില്‍ നടന്ന ഗോധ്ര പോലുള്ള കലാപം പാകിസ്താനിലും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്ന സാധ്വി പ്രാചിയുടെ വീഡിയോയാണ് വിവാദമായിരിക്കുന്നത്. ഗോധ്ര കലാപത്തിന് പിന്നില്‍ നരേന്ദ്ര മോദിയാണെന്ന് പരോക്ഷമായി പറയുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
''കൂപ്പുകയ്യോടെ ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. മിസ്റ്റര്‍ പ്രധാനമന്ത്രി, പാക്കിസ്ഥാനില്‍ ഗോധ്ര പോലൊരു കലാപം നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുകയാണെങ്കില്‍ രാജ്യം മുഴുവന്‍ താങ്കള്‍ക്കു മുമ്പില്‍ തലകുനിക്കും. നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ല.'' മാധ്യമങ്ങളോട് സംസാരിക്കവെ സാധ്വി മോദിയോട് ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകനായ രവി നായര്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ആരാണ് ഗോധ്ര കലാപം ആസൂത്രണം ചെയ്തതെന്ന് സാധ്വി പ്രാചി തുറന്നു പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
BJP leader Sadhvi Prachi made two things clear:
— Ravi Nair (@t_d_h_nair) February 18, 2019
A) Modi govt will do some drama in the north western border of India in the run up to election.
B) She said in open who orchestrated Godhra carnage
pic.twitter.com/uNm4qDc35f
2002 ഫെബ്രുവരിയിലായിരുന്നു ഗുജറാത്തില്‍ ഗോധ്ര ട്രെയിന്‍ കത്തിച്ചാമ്പലാക്കിയത്. സംഭവത്തില്‍ 60 ഹിന്ദു തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. ഗുജറാത്തില്‍ വന്‍ കൂട്ടക്കുരുതിക്ക് ഇത് കളമൊരുക്കി. ഇതേ തുടര്‍ന്ന് നടന്ന കലാപത്തില്‍ 1200ലധികം മുസ്‌ലിംകളായിരുന്നു കൊല്ലപ്പെട്ടത്. സംഭവസമയം മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. ഗോധ്ര കലാപമായിരുന്നു പിന്നീട് ഗുജറാത്ത് വംശഹത്യയിലേക്ക് നയിച്ചതെന്നതിനാല്‍, ഇതിനു പിന്നില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്.
Adjust Story Font
16