Quantcast

എന്നാലും സ്വിഗീ... ചെന്നൈയിലെ ഓര്‍ഡറിന് ഭക്ഷണം രാജസ്ഥാനില്‍ നിന്ന്!

ഇക്കാര്യം സ്വിഗി മെസേജ് വഴി അറിയിച്ചതോടെ ഞെട്ടിയത് ഭാര്‍ഗവ് രാജനാണ്. 138 രൂപയുടെ തന്റെ ഭക്ഷണം വരുന്നത് രാജസ്ഥാനില്‍ നിന്ന്!

MediaOne Logo

Web Desk

  • Published:

    20 Feb 2019 5:11 AM GMT

എന്നാലും സ്വിഗീ... ചെന്നൈയിലെ ഓര്‍ഡറിന് ഭക്ഷണം രാജസ്ഥാനില്‍ നിന്ന്!
X

നമ്മുടെ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ പ്രചാരം അതിവേഗത്തിലാണ് വര്‍ധിക്കുന്നത്. അത്തരം കമ്പനികളിലൊന്നായ സ്വിഗിക്ക് പറ്റിയ അമളിയാണ് ഓണ്‍ലൈനില്‍ വൈറലാകുന്നത്. ചെന്നൈയില്‍ നിന്നുള്ള സ്വിഗി ഓര്‍ഡറിന്, ഭക്ഷണം പുറപ്പെട്ടത് രാജസ്ഥാനില്‍ നിന്നായിരുന്നു! കൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് 12 മിനിറ്റില്‍ രുചിയേറിയ ഭക്ഷണം നിങ്ങള്‍ക്കരികിലെത്തുമെന്ന സന്ദേശവും വന്നു.

ചെന്നൈ സ്വദേശിയായ ഭാര്‍ഗവ് രാജനാണ് വിചിത്രമായ അനുഭവമുണ്ടായത്. അടുത്തുള്ള റെസ്റ്റോറന്റില്‍ നിന്നും സ്വിഗി വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തതായിരുന്നു ഭാര്‍ഗവ് രാജന്‍. ഇതേ പേരില്‍ രാജസ്ഥാനിലുണ്ടായിരുന്ന റെസ്റ്റോറന്റിന് കീഴിലാണ് ഓര്‍ഡറെത്തിയത്. വൈകാതെ രാജസ്ഥാനിലെ പ്രഭാകരന്‍ കെ എന്ന സ്വിഗി ഡെലിവറി ബോയ് ഈ ഓര്‍ഡര്‍ സ്വീകരിക്കുകയും ചെയ്തു.

ഇക്കാര്യം സ്വിഗി മെസേജ് വഴി അറിയിച്ചതോടെ ഞെട്ടിയത് ഭാര്‍ഗവ് രാജനാണ്. 138 രൂപയുടെ തന്റെ ഭക്ഷണം വരുന്നത് രാജസ്ഥാനില്‍ നിന്ന്! ഇത് ചിത്രസഹിതം ഭാര്‍ഗവ് ട്വീറ്റ് ചെയ്യുകയും ചെയ്തു. സംഗതി വൈറലായതോടെ സ്വിഗി തന്നെ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി.

അപ്പോഴേക്കും സ്വിഗിയുടെ ഓര്‍ഡര്‍ ട്വിറ്ററിലും സോഷ്യല്‍മീഡിയയിലും വൈറലാവുകയും ചെയ്തു. ഉത്തരേന്ത്യന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ അത് ഉത്തരേന്ത്യയില്‍ നിന്നുതന്നെ സ്വിഗി എത്തിക്കുമെന്ന് വരെ ട്വീറ്റു ചെയ്തവരുണ്ട്.

TAGS :

Next Story