കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ നരേന്ദ്രമോദി എന്നെ പഠിപ്പിച്ചത്?
പ്രശസ്ത പത്രപ്രവര്‍ത്തക റാണാ അയ്യൂബ് ടൈംസില്‍ എഴുതിയ ലേഖനം
കഴിഞ്ഞയാഴ്ച്ച വോട്ടുകൾ ഓരോന്നായി എണ്ണി തുടങ്ങിയപ്പോൾ വിഭജന, ധ്രുവീകരണ പ്രചരണങ്ങൾക്ക് ശേഷം വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അയാളുടെ ഹിന്ദു ദേശീയതയിലധിഷ്ഠിതമായ ബി.ജെ.പി സർക്കാരും ഒരുങ്ങുന്നതെന്ന് കണ്ടപ്പോള്‍ ഞാൻ അത്ഭുതപ്പെട്ടില്ല. ഒരു പത്ര പ്രവർത്തക എന്ന നിലയിൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതലുള്ള അയാളുടെ ജീവിതം ഞാൻ രേഖപ്പെടുത്തിയതാണ്. അയാളുടെ തന്ത്രങ്ങൾ എനിക്ക് നന്നായി അറിയാവുന്നതാണ്.
എന്നാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കുന്ന ചിത്രം ഡൽഹിയിലെ മോദിയുടെ പ്രസംഗമല്ല, മറിച്ച് വൻ ഭൂരിപക്ഷത്തിലുള്ള തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാവി വസ്ത്രം ധരിച്ച് ആവേശ ഭരിതയായി ജനക്കൂട്ടത്തിന് നേരെ കൈവീശിയ പ്രഗ്യാ സിങ് താക്കൂറിന്റേതാണ്. ഉത്തരേന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിൽ നിന്നുള്ള പ്രഗ്യാസിങ് താക്കൂർ 2008ല്‍ പത്തുപേരുടെ മരണത്തിന് ഇടയാക്കിയ മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നടന്ന ബോംബ് സ്ഫോടന കേസിൽ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചതിന്റെ പേരിൽ കേസ് ചാർത്തപ്പെട്ട ഹിന്ദു സന്യാസിനിയെന്ന പേരിലാണ് കൂടുതലറിയപ്പെടുന്നത്.
ഇന്ത്യയിൽ മാത്രമല്ല, പാകിസ്താനിലും നേപ്പാളിലും ഹിന്ദു രാഷ്ട്രവും ഹിന്ദുക്കളുടെ മേൽകോയ്മയും സ്ഥാപിക്കൽ ലക്ഷ്യമാക്കിയ അഭിനവ് ഭാരത് എന്ന സംഘടനയോട് കൂറു പുലർത്തുന്നയാളാണ് പ്രഗ്യാസിങ് താക്കൂർ. അവരുടെ നിയോജക മണ്ഡലം വോട്ട് രേഖപ്പെടുത്താന്‍ പോകുന്നതിന് ഒരാഴ്ച മുമ്പാണ് മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ അവര്‍ പ്രശംസിച്ചത് (ഹിന്ദു വലതുപക്ഷ ലോക വീക്ഷണത്തിൽ ഗാന്ധി മുസ്‌ലിം സഹാനുഭൂതിയുള്ള വ്യക്തിയായാണ് വീക്ഷിക്കപ്പെടുന്നത് )
മഹാത്മാ ഗാന്ധിയുടെ 150ാം പിറന്നാൾ ഇന്ത്യ ആഘോഷിക്കാനിരിക്കെ അതേ വർഷം തന്നെ, ബി.ജെ.പിയും അതിന്റെ ഹിന്ദു ദേശീയവാദ നേതാക്കളും പ്രഗ്യാസിങ് താക്കൂറിനെ പാർലമെന്റിൽ പ്രവേശിപ്പിക്കുന്നത് തന്നെ വിരോധാഭാസമാണ്. അവരുടെ വിജയം ഭൂരിപക്ഷ രാഷ്ട്രീയത്തിനുള്ള ജനവിധിയായാണ് കാണപ്പെടുന്നത്.
ഒരു ദശകം മുന്‍പ് ഞാൻ കണ്ട ആഖ്യാന ശൈലിയോട് സമാനമാണത്. 2002 ലെ മുസ്‌ലീം വിരുദ്ധ കലാപത്തിലെ സംസ്ഥാനത്തിന്റെ പങ്കിനെയും മുസ്‌ലിംകളെ തീവ്രവാദ മുദ്ര ചാർത്തിയുള്ള എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങളെയും കുറിച്ച് 2010 ൽ എട്ട് മാസക്കാലം ഞാൻ രഹസ്യമായ അന്വേഷണങ്ങളിലായിരുന്നു. ആ എട്ട് മാസത്തെ കാലയളവിൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെർവേറ്ററിയിലെ വിദ്യാർത്ഥിയായി അഭിനയിച്ചു കൊണ്ട് മോദിയുടെ കീഴിൽ ഔദ്യോഗികമായി പ്രവർത്തിക്കുന്ന ഏതാണ്ടെല്ലാ ഉദ്യോഗസ്ഥരുമായും ഞാൻ സംസാരിച്ചു. മുസ്‌ലിംകളെ അടിച്ചമർത്തി ഭരിക്കുന്ന ഒരു ഹിന്ദു നേതാവായി മോദിയെ കാണാന്‍ അവരാഗ്രഹിക്കുന്നതായി ഞാൻ മനസ്സിലാക്കി. ഗുജറാത്തിലെ അദ്ദേഹത്തിന്റെ 12 വർഷത്തെ കാലയളവ് ‘ഗുജറാത്തി അസ്മിത’ (ഗുജറാത്തിന്റെ അഭിമാനകരമായ കാലയളവ്) യുടെ വിജയമായാണ് കാണപ്പെടുന്നത്. ജനക്കൂട്ടം അയാളെ തെരെഞ്ഞെടുപ്പ് റാലികളിൽ ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നത് തന്നെ “ ദേഖോ ദേഖോ കൗൻ ആയാ... ഗുജറാത്ത് കാ ഷേർ ആയാ..." ( നോക്കൂ, ഗുജറാത്തിന്റെ സിംഹം ആഗതമായിരിക്കുന്നു ) എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു.
മോദിയെ കുറിച്ചുള്ള എന്റെ ആദ്യ റിപ്പോർട്ട് ആയിരുന്നില്ല അത്. 2007 ൽ ഒരു റിപ്പോർട്ടർ എന്ന നിലയിൽ അയാളുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഞാൻ റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്ത് കലാപത്തിന് ശേഷമുള്ള അയാളുടെ ആദ്യ തെരഞ്ഞെടുപ്പ് കൂടിയായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ പ്രഥമ തെരെഞ്ഞെടുപ്പ് റാലിയുടെ മുൻനിരയിൽ തന്നെ ഞാനിരുന്നു. മോദി, അന്നത്തെ ആഭ്യന്തരമന്ത്രിയും ഇന്നത്തെ ഭരണകക്ഷിയുടെ ദേശീയ അധ്യക്ഷനുമായ അമിത് ഷായുടെ അടുത്ത് ഇരുന്നു. സ്ത്രീകളും ഉയർന്ന മധ്യവർഗ വ്യാപാരികളുകമായിരുന്നു സദസ്സിൽ ഉണ്ടായിരുന്നത്. അവരോടായി അയാൾ ചോദിച്ചു : "സൊഹ്റാബുദ്ധീനെ പോലുള്ള ആളുകളെ ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ?"
സദസ്സ് ഒരേപോലെ സ്പഷ്ടമായി മറുപടി പറഞ്ഞു: "അയാളെ കൊല്ലുക"
നിസാര കുറ്റത്തിന് ശിക്ഷിക്കപ്പെട്ട, പിന്നീട് തീവ്രവാദിയാക്കി മുദ്രകുത്തി ഭരണകൂടം കൊലപ്പെടുത്തിയ സൊഹ്‌റാബുദ്ധീനെ കുറിച്ചായിരുന്നു 2005 ൽ മോദി സൂചിപ്പിച്ചത്. ശൈഖിനെയും അയാളുടെ ഭാര്യയെയും ഗുജറാത്ത് പോലീസ് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ പിന്നീട് കേസ് സുപ്രീംകോടതിയിലെത്തിയ ശേഷം അത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായിരുന്നുവെന്ന് കേന്ദ്ര കുറ്റാന്വേഷണ ഏജൻസി കണ്ടെത്തി. സർക്കാർ വക മറ്റൊരു എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകവും കൂടി.
മോദി, അന്നത്തെ ആഭ്യന്തരമന്ത്രിയും ഇന്നത്തെ ഭരണകക്ഷിയുടെ ദേശീയ അധ്യക്ഷനുമായ അമിത് ഷായുടെ അടുത്ത് ഇരുന്നു. സ്ത്രീകളും ഉയർന്ന മധ്യവർഗ വ്യാപാരികളുകമായിരുന്നു സദസ്സിൽ ഉണ്ടായിരുന്നത്. അവരോടായി അയാൾ ചോദിച്ചു : “സൊഹ്റാബുദ്ധീനെ പോലുള്ള ആളുകളെ ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ?”
ഏജൻസിയുടെ കണ്ടെത്തലുകളെ ബഹുമാനിക്കേണ്ടതിന് പകരം ഡൽഹിയിലെ കോണ്‍ഗ്രസ് സർക്കാറിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഇരയായതായി താനെന്ന് മോദി വാദിച്ചു. പിന്നീട് സംഘടിപ്പിക്കപ്പെട്ട എല്ലാ ക്യാമ്പയിനിലും തന്റെ അധികാരം അട്ടിമറിക്കാൻ ഗുജറാത്തിൽ നുഴഞ്ഞു കയറിയ മുസ്‌ലിം തീവ്രവാദിയിൽ നിന്ന് തന്നെ സംരക്ഷിച്ചതിന്റെ പേരിൽ തന്റെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്ന് ഡൽഹിയിലെ കോണ്‍ഗ്രസ് സർക്കാർ ആഗ്രഹിക്കുന്നതായി പറഞ്ഞു കൊണ്ടേയിരുന്നു. നിയമത്തെ പരിഹസിക്കൽ മോദിയുടെ ഒരു തുറുപ്പുശീട്ടായി മാറി. മറ്റൊരു മുസ്‌ലിം കൂടി സംസ്ഥാനത്തിന്റെ ശത്രുവായി മാറുകയും ആ വേനലിൽ അയാൾ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
ഇന്ത്യയിലെ 2019 ലെ തെരഞ്ഞെടുപ്പിന്റെ ഫലം തന്ത്രശാലിയായ മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ കർമപദ്ധതിയുടെ നിരന്തര ശ്രമത്തിന്റെയും പരീക്ഷണത്തിന്റെയും വിജയമായിരുന്നു. ഇന്ത്യൻ ദേശത്തിന് നേരെ ഏറ്റവും പ്രഥമമായ ഭീക്ഷണിയായി വരുന്ന നുഴഞ്ഞു കയറ്റക്കാരും, വിദേശികളുമായ ആളുകളാണ് മുസ്‌ലിംകൾ എന്ന് ചിത്രീകരിക്കാനുള്ള തന്ത്രമായിരുന്നു അത്.
ആ എട്ട് മാസത്തെ കാലയളവിൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെർവേറ്ററിയിലെ വിദ്യാർത്ഥിയായി അഭിനയിച്ചു കൊണ്ട് മോദിയുടെ കീഴിൽ ഔദ്യോഗികമായി പ്രവർത്തിക്കുന്ന ഏതാണ്ടെല്ലാ ഉദ്യോഗസ്ഥരുമായും ഞാൻ സംസാരിച്ചു.
2019 ലെ തെരെഞ്ഞെടുപ്പില്‍ ഞാൻ മഹാരാഷ്ട്ര മുതൽ ഉത്തർപ്രദേശ് വരെയുള്ള സ്ഥലങ്ങള്‍ കവര്‍ ചെയ്യുകയുണ്ടായി. മോദിയുടെ പ്രസംഗങ്ങളിൽ ഉണ്ടായിരുന്ന സന്ദേശങ്ങളെക്കാൾ മോശമായിരുന്നു ഗ്രൌണ്ടിലെ ചിത്രം. മുംബൈയിലെ ഒരു ടാക്‌സി ഡ്രൈവർ മുതല്‍ ലാൽഗഞ്ചിലെ ഒരു സർക്കാർ ക്യാന്റീന്‍ നടത്തുന്ന ഒരു വ്യക്തി വരെ "ടോപ്പിവാലകളെ (മുസ്‌ലിംകളെ) ഇരുത്തേണ്ടത് പോലെ ഇരുത്തിയതില്‍” സന്തോഷമാണ് പ്രകടിപ്പിച്ചത്. പ്രചരണം ഫലം ചെയ്തു. അസം, പശ്ചിമ ബംഗാൾ പോലുള്ള മുസ്‌ലിംങ്ങള്‍ അധികമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി പണിപ്പെട്ട് ശ്രമിച്ചു. രണ്ടക്കം കടന്ന് ചരിത്രപരമായ വിജയം കരസ്ഥമാക്കുകയും ചെയ്തു.
അയൽ രാജ്യങ്ങളിൽ പീഡനത്തിനിരയാകുന്ന മുസ്‍ലിംകളൊഴികെയുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിച്ചു കൊണ്ട് ഭേദഗതി ചെയ്ത പൗരത്വ ബില്ലിനെ ചുറ്റിപറ്റിയാണ് ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പ്രചാരണം കേന്ദ്രീകരിച്ചത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ പ്രവാഹം കാരണം ചരിത്രപരമായി തന്നെ പ്രക്ഷുബ്ധമായ സാമൂഹിക സാഹചര്യമാണ് അസമിന്റെതും പശ്ചിമ ബംഗാളിന്റെതും.
ഇതിനൊരു വർഗീയ വീക്ഷണം നൽകിയതിലൂടെയും മുസ്‌ലീം അഭയാർത്ഥികളെ സംസ്ഥാനത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നു വാഗ്ദാനം ചെയ്തും അസംതൃപ്തരായ ഹിന്ദു വോട്ടർമാരെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ആസാമിലെ 'നുഴഞ്ഞു കയറ്റക്കാരെ' (വലിയൊരു വിഭാഗം ബംഗാളി മുസ്‍ലിംകളെ കുറിക്കുന്ന പദം) പുറത്തു കളയാൻ പാർട്ടി പുറത്തിറക്കിയ ദേശീയ പൗരത്വ റജിസ്റ്റർ പാർട്ടിക്ക് വളരെയധികം ഗുണം ചെയ്തു. അവിടങ്ങളിൽ മിക്ക സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിലും സമാന സ്ഥിതിയാണുള്ളത്. പ്രചാരണത്തിനിടയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പാക്കിസ്ഥാനെതിരായ സൈനിക നീക്കങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ പരാമർശിച്ച മോദിയുടെ തീവ്ര ദേശീയതാ പ്രസംഗവും ഏറെ വിമർശിക്കപ്പെട്ടിരുന്നു. അവിടെയിപ്പോൾ നിലവിൽ 80 സീറ്റുകളിൽ 60 ലും ബി.ജെ.പി വിജയിക്കുകയും ചെയ്തു.
തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയ പ്രധാന പരിപാടിയായ ഓരോ വീട്ടിലും കക്കൂസ് നൽകുന്ന പദ്ധതി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി. ഇതിനെല്ലാം ബി.ജെ.പിയുടെ എല്ലാ റാലികളിലും നാടൻ പാട്ടിലൂടെയുള്ള ആഖ്യാനങ്ങളുമുണ്ടായിരുന്നു. ഹൈന്ദവ മണ്ണിൽ നിന്നും രാജ്യദ്രോഹികളെയും ദേശവിരുദ്ധരെയും മായ്ച്ചുകളയാൻ മോദിക്ക് മാത്രമേ കഴിയൂ എന്ന് ഈ പാട്ടുകളിലൊന്നിലൂടെ മുൻനിര ഗായകർ പ്രകടമാക്കി.
പ്രചാരണത്തിനിടയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പാക്കിസ്ഥാനെതിരായ സൈനിക നീക്കങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ പരാമർശിച്ച മോദിയുടെ തീവ്ര ദേശീയതാ പ്രസംഗവും ഏറെ വിമർശിക്കപ്പെട്ടിരുന്നു.
ആൾക്കൂട്ട അക്രമങ്ങൾ മുഖേനയും വെറുപ്പിനാൽ പ്രചോദിതമായ കുറ്റകൃത്യങ്ങളിലൂടെയും ഹിന്ദുത്വ അഭിമാനം ഉയർത്തി പിടിച്ചു കൊണ്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലൂടെയും കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ച ഭീതിയും ധ്രുവീകരണവും മുസ്‌ലിംകളുടെ വോട്ടിങ്ങ് രീതിയിൽ സ്വാധീനം ചെലുത്തുന്നതിൽ വിജയിച്ചു. മുസ്‍ലിം ജനസംഖ്യ കൂടുതലുള്ള മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ കോൺഗ്രസിനെ പിന്തുണക്കുകയെന്ന പരമ്പരാഗത നയത്തിൽ നിന്ന് മാറി ബി.ജെ.പിക്കെതിരെ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് അനുകൂലമായി വോട്ടുകൾ ഏകീകരിക്കപ്പെട്ടു. എന്നിട്ടും 190 മില്യനോളം വരുന്ന ഇന്ത്യയിലെ മുസ്‌ലിംകളിൽ നിന്ന് വെറും 26 പേരാണ് 2019 ൽ പാർലമെന്റിലേക്ക് പോകുന്നത്. എന്നാൽ ഭരിക്കുന്ന പാർട്ടിയിൽ അവര്‍ക്ക് പ്രാതിനിധ്യമില്ലതാനും.
45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും കാർഷിക കെടുതികളും സാമ്പത്തിക രംഗത്തെ അപരിഷ്‌കരണവും ഒരു ഭാഗത്തു നിലനിൽക്കുമ്പോൾ അതിന്റെ കൂടെ പാക്കിസ്ഥാനെ പ്രതിരോധിക്കാൻ തന്റെ സ്വന്തം റഡാർ സിദ്ധാന്തവും മോദി പുറത്തിറക്കിയ സമയത്താണ് ഇക്കുറി ഇലക്ഷനിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് .
മോദി കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ കുറവ് വരുത്തുക മാത്രമല്ല ചെയ്തത്, മറിച്ച് കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ അമേത്തിയിൽ പാർട്ടി അധ്യക്ഷനായ രാഹുൽ ഗാന്ധിയെ തന്നെ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് ഉയർത്തിയ റാഫാൽ അഴിമതി ആരോപണവും മുന്നോട്ടു വെച്ച അടിസ്ഥാന വരുമാന പരിപാടികളും മോദി ശക്തനായ നേതാവെന്ന പ്രതിച്ഛായയുമായുള്ള താരതമ്യത്തിൽ നിറം മങ്ങിപ്പോവുകയായിരുന്നു.
രാജ്യത്തിന്റെ ദേശീയാഭിമാനം തിരിച്ചുപിടിക്കുന്ന തരത്തിലുള്ള ഊർജസ്വലനായ നേതാവായി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2019 ൽ മോദിയുടെ വന്‍ഭൂരിപക്ഷത്തോടെയുള്ള തെരഞ്ഞെടുപ്പു വിജയത്തിനുള്ള അടിസ്ഥാനം ഹിന്ദുത്വമാണ്. ഇന്ത്യൻ സാംസ്കാരത്തെ ഹൈന്ദവ മൂല്യത്തിനനുസരിച്ചു നിർവചിക്കുന്ന പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. സൂക്ഷ്മമായി അതിനെ പരിശോധനക്ക് വിധേയമാക്കാതിരുന്നാൽ ഈ പ്രത്യയശാസ്ത്രത്തിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അപകടകരമായ ഒരു പരിസമാപ്തിയിലേക്ക് കൊണ്ടെത്തിക്കാൻ കഴിയും
Adjust Story Font
16